
മാധവ് സുരേഷിനെ നായകനാക്കി സുജിത്ത് എസ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് അങ്കം അട്ടഹാസം. തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ആണ് ചിത്രം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. അത്ര നല്ല അഭിപ്രായങ്ങളല്ല ചിത്രത്തിന് റിലീസിനിപ്പുറം ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നെഗറ്റീവ് അഭിപ്രായം പറഞ്ഞ ഒരു റിവ്യൂവറുടെ റിവ്യൂവില്‍ കമന്‍റുമായി മാധവ് സുരേഷ് എത്തിയിരിക്കുകയാണ്. ലെന്‍സ്‍മെന്‍ റിവ്യൂസ് എന്ന പേരില്‍ മൂവി റിവ്യൂ ചെയ്യുന്ന അശ്വിന്‍ ഭരദ്വാജിന്‍റെ റിവ്യൂവിന് താഴെയാണ് മാധവിന്‍റെ കമന്‍റ് എത്തിയിരിക്കുന്നത്.
‘തമ്പാനൂര്‍ മാര്‍ക്കോ’ എന്ന തമ്പ് നെയിലുമായാണ് അശ്വിന്‍ ഭരദ്വാജിന്‍റെ അങ്കം അട്ടഹാസം റിവ്യൂ എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഇംഗ്ലീഷിലുള്ള സോഷ്യല്‍ മീഡിയ കാര്‍ഡിന് താഴെയാണ് മാധവിന്‍റെ കമന്‍റ് എത്തിയത്. അത് ഇങ്ങനെ- “സത്യസന്ധമായ റിവ്യൂവിന് നന്ദി അശ്വിന്‍. ഈ കഥ തുടരുമ്പോള്‍ ഈ റിവ്യൂവിലുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറ്റത്തിന് വിധേയമാകുമെന്ന് ഞാന്‍ കരുതുന്നു. ഇത്തവണയൊഴികെ ക്രിയേറ്റീവ് ടീമിന് വര്‍ക്ക് ചെയ്യാന്‍ ഭേദപ്പെട്ട ഒരു ബജറ്റ് ഉണ്ടായിരുന്നു. നമുക്ക് ഇനി 2028 ല്‍ കാണാം”, മാധവ് സുരേഷിന്‍റെ വാക്കുകള്‍. കമന്‍റിനൊപ്പം ‘പോര്’ എന്ന ഒരു ഹാഷ് ടാഗും മാധവ് ചേര്‍ത്തിട്ടുണ്ട്. അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധ നേടാറുള്ള ഒരാളാണ് മാധവ് സുരേഷ്. മുന്‍ ചിത്രത്തിലെ പ്രകടനങ്ങളുടെ പേരില്‍ അദ്ദേഹം പലപ്പോഴും ട്രോളുകള്‍ക്ക് ഇരയായിട്ടുമുണ്ട്.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രമാണ് അങ്കം അട്ടഹാസം. ഷൈൻ ടോം ചാക്കോയും സൈജു കുറുപ്പുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഖ്ബൂല്‍ സൽമാൻ, നന്ദു, അന്ന രാജൻ എന്നിവർക്കൊപ്പം പുതുമുഖ നായിക അംബികയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായനും നിർമ്മാതാവ് അനിൽകുമാർ ജി യും ചേർന്നാണ്. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജിയും സാമുവൽ മത്തായി (യുഎസ്എ) യും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ശിവൻ എസ് സംഗീതാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ