'പ്രണയം വിളിച്ചറിയിക്കപ്പെടേണ്ടതാണ്'; വിമർശനങ്ങൾക്ക് പിന്നാലെ മറുപടി നൽകി തൃഷ

Published : May 11, 2026, 02:51 PM IST
Trisha Krishnan

Synopsis

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നടി തൃഷ പങ്കെടുത്തത് വലിയ ചർച്ചകൾക്കും സൈബർ ആക്രമണങ്ങൾക്കും വഴിവെച്ചു. വിജയുമായുള്ള പ്രണയാഭ്യൂഹങ്ങൾക്കിടെയായിരുന്നു ഇത്. 'The love is always louder' trisha shares latest photos after vijay s oath taking ceremony

കഴിഞ്ഞ ദിവസമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർത്താരവുമായ വിജയ് അധികാരമേറ്റത്. സത്യപ്രതിജ്ഞ ചടങ്ങിലെത്തിയ തൃഷയുടെ സാന്നിധ്യമായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ തൃഷയുടെ പേരും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. വിജയ്ക്ക് തമിഴിലെ ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം വിവാദങ്ങൾ കത്തിനിൽക്കുന്ന സമയത്താണ് ഫലം പുറത്തുവരുന്നതും വിജയ്‌യുടെ ടിവികെ വലിയ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കുന്നതും.

വിജയ്‌യുടെ മക്കളുടെ അസാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെട്ട സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷ വന്നതും വിജയ്‌യുടെ അമ്മയെ ആലിംഗനം ചെയ്തതും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വികാരഭരിതയായതും ഇന്നലെ വലിയ രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായത്. അതോടൊപ്പം സൈബർ അറ്റാക്കുകളും തൃഷയ്ക്ക് നേരിടേണ്ടി വന്നിരുന്നു. കമന്റുകളിലടക്കം വലിയ വിമർശനമാണ് താരത്തിന് നേരെ ഉയർന്നുവന്നത്.

ഇപ്പോഴിതാ അത്തരം പ്രതികരണങ്ങൾക്കും വിമർശനങ്ങൾക്കും പരോക്ഷമായി മറുപടി നൽകിയിരിക്കുകയാണ് തൃഷ. 'പ്രണയം വിളിച്ചറിയിക്കപ്പെടേണ്ടതാണ്' (The love is always louder) എന്ന തലക്കെട്ടോട് കൂടി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് തൃഷ വിമർശകർക്കെല്ലാം മറുപടി നൽകിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ വേഷത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ പിന്തുണയുമായി എത്തുന്നത്.

അതേസമയം വിജയ്‍യും തൃഷയുടെ ബന്ധപ്പെട്ട് ഉയരുന്ന ആരോപങ്ങളിൽ ഇരുവരും പരസ്യമായി ഇതുവരെ യാതൊന്നും തന്നെ പ്രതികരിച്ചിട്ടില്ല. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതോട് കൂടി ഇനി എന്താണ് വിവാഹമോചന ഹർജിയിൽ സംഭവിക്കാൻ പോവുന്നതെന്നും തമിഴകം ഉറ്റുനോക്കുന്ന കാര്യമാണ്. കോടതിക്ക് പുറത്ത് ഹർജി ഒത്തുതീർപ്പാക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദൃശ്യ വിസ്‍മയമാകാൻ വാരണാസി, ഷൂട്ടിംഗ് അപ്‍ഡേറ്റുമായി പ്രിയങ്ക ചോപ്ര
'ഹിന്ദുയിസത്തെ അപമാനിക്കുന്ന മോഹനിയാട്ടം സിനിമ നിരോധിക്കുക, മലയാള സിനിമകളെയും നെറ്റ്ഫ്ലിക്‌സിനെയും ബഹിഷ്കരിക്കുക'; എക്‌സിൽ വിദ്വേഷ പ്രചാരണം കനക്കുന്നു