ചെല്ലമ്മാളായി പ്രിയാമണി; 'ജി.ഡി.എൻ' നാളെ തിയറ്ററുകളിൽ

Published : Aug 06, 2026, 02:22 PM IST
gdn

Synopsis

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജി.ഡി. നായിഡു' എന്ന ചിത്രം ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞന്റെ ജീവിതകഥയാണ്. ചിത്രം ഓഗസ്റ്റ് 7-ന് അഞ്ച് ഭാഷകളിലായി ലോകമെമ്പാടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. നായിഡു' എന്ന സിനിമയുടെ ക്യാരക്ടർ ലുക്ക് പുറത്ത്. പ്രിയാമണിയുടെ കഥാപാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ചെല്ലമ്മാൾ എന്നാണ് പ്രിയാമണിയുടെ കഥാപാത്ര പേര്. ചിത്രം ഓഗസ്റ്റ് 7-ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞനും കണ്ടുപിടുത്തക്കാരനുമായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ വർഗീസ് മൂലൻസ് പിക്ചേഴ്സും ട്രൈ കളർ ഫിലിംസും ചേർന്നാണ്.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശാസ്ത്രലോകത്തേക്കുള്ള ജി. ഡി. നായിഡുവിന്റെ യാത്രയും ഒരു സംരംഭകനെന്ന നിലയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളും അവതരിപ്പിക്കുന്നു. മാധവനൊപ്പം സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് കൃഷ്ണകുമാർ രാമകുമാറാണ്.

2022ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന് ശേഷം മാധവൻ വീണ്ടും ഒരു ശാസ്ത്രജ്ഞന്റെ ജീവിതകഥയുമായി എത്തുന്ന ചിത്രം കൂടിയാണ് ജി.ഡി.എൻ. തൈക്കുടം ബ്രിഡ്ജ് ഫെയിം ഗോവിന്ദ് വസന്തയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ബിജിത്ത് ബാല എഡിറ്റിംഗും നിർവഹിക്കുന്നു. വർഗീസ് മൂലൻ, വിജയ് മൂലൻ, സരിത മാധവൻ, ആർ. മാധവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'ജി.ഡി. നായിഡു' കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ഉർവശി തിയേറ്റേഴ്സാണ്. പി ആർ ഓ : ഐശ്വര്യ രാജ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആ മരണം എനിക്ക് ഷോക്കായിരുന്നു, അത്രയും അടുപ്പമായിരുന്നു; മനസു തുറന്ന് രഞ്ജു രഞ്ജിമാർ
ഇന്ത്യൻ ബോക്സ് ഓഫീസിലും വൻ നേട്ടം, കളക്ഷനില്‍ ഞെട്ടിച്ച് സ്പൈഡര്‍മാൻ