
മലയാളത്തിനടക്കം പ്രിയപ്പെട്ട നടനാണ് മാധവൻ. സൗമ്യമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരം മറ്റൊരു തലത്തിലേക്ക് പോകുകയാണ്. ഹിന്ദിയില്‍ ശെയ്‍ത്താൻ എന്ന വരാനിരിക്കുന്ന ചിത്രത്തിലാണ് മാധവൻ വേറിട്ട വേഷത്തിലെത്തുന്നത്. അജയ് ദേവ്‍ഗണ്‍ നായകനാകുന്ന ശെയ്‍ത്താന്റെ ട്രെയിലര്‍ പുറത്തുവിട്ടു.
വില്ലനായിട്ടാണ് ശെയ്‍ത്താനില്‍ മാധവൻ എത്തുകയെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. മമ്മൂട്ടി ഭ്രമയുഗത്തില്‍ അലറുന്ന രംഗം ട്രെയിലറില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അത്രത്തോളമെന്ന് അഭിപ്രായപ്പെടാനാകില്ലെങ്കിലും ഹിന്ദിയിലെ ശെയ്‍ത്താന്റെ ട്രെയിലറില്‍ മാധവന്റെ ചിരിയും ഞെട്ടിക്കുന്നതാണ് എന്ന് മലയാളികടക്കമുള്ള പ്രക്ഷകര്‍ അഭിപ്രായപ്പെടുന്നു.
വികാസ് ബഹ്‍ലാണ് മാധവന്റെ ശെയ്‍ത്താൻ സംവിധാനം ചെയ്യുന്നത്. ജ്യോതികയാണ് നായികയായി എത്തുന്നത്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അജയ് ദേവ്‍ഗണ്‍ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് 'ഭോലാ'യായിരുന്നു. ഭോലാ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗണ്‍ ഭോലാ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റിനൊപ്പം ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത് ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്‍സുമാണ്. ഛായാഗ്രാഹണം അസീസ് ബജാജാണ്. മലയാളി നടി അമലാ പോള്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറിയ ഭോലായില്‍ തബു, സഞ്‍യ് മിശ്ര, ദീപിക ദോബ്രിയാല്‍, വിനീത് കുമാര്‍, ഗജ്‍രാജ് റാവു, അര്‍പിത് രങ്ക, ലോകേഷ് മിട്ടല്‍, ഹിര്‍വ ത്രിവേദ്, അര്‍സൂ സോണി, തരുണ്‍ ഘലോട്ട്, അമിത് പാണ്ഡേ, ജ്യോതി ഗൗബ, അഖിലേഷ് മിശ്ര, സിമ, അഭിഷേക് ബച്ചൻ, ചേതൻ ശര്‍മ തുടങ്ങിയവരും അജയ് ദേവ്‍ഗണിനൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു.
Read More: 'സൂര്യ ഉഗ്രൻ, ഞെട്ടിക്കുന്ന മാറ്റം', ആദ്യ റിവ്യു പുറത്ത്, കങ്കുവ ഇന്ത്യ കൊണ്ടാടും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക