
യോദ്ധയിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ നടി മധുബാല(മധു ഷാ) വീണ്ടും മലയാള ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു. വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അന്ന ബെന്‍, അര്‍ജ്ജുന്‍ അശോകന്‍, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എന്നിട്ട് അവസാനം" എന്ന ചിത്രത്തിലാണ് മധുബാല വീണ്ടും എത്തുന്നത്.
"എന്നിട്ട് അവസാനം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ യുവ താരങ്ങളായ ഫഹദ് ഫാസില്‍, ടോവിനോ തോമസ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് പുറത്തിറക്കി. എ ജെ ജെ സിനിമാസിന്റെ ബാനറിൽ ആനന്ദ് ജയരാജ് ജൂനിയറും ജോബിൻ ജോയിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Unveiling the first look poster of " Ennitt Avasanam " Best wishes to the entire team
Posted by Fahadh Faasil on Sunday, 1 November 2020
സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അപ്പു പ്രഭാകരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുകുമാർ തെക്കേപ്പാട്ട്, എഡിറ്റർ - സൂരജ് ഇ എസ്, കല - ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ ബി മേനോൻ, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - രഞ്ജിത്ത് അംബാടി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ