
മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയില്‍. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുടെ സംവിധാന അരങ്ങേറ്റമായിരുന്ന മധുര മനോഹര മോഹം എന്ന ചിത്രമാണിത്. ഷറഫുദ്ദീന്‍, സൈജു കുറുപ്പ്, രജിഷ വിജയന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിലെത്തിയത് 2023 ജൂണ്‍ മധ്യത്തില്‍ ആണ്. നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒരു പ്രമുഖ പ്ലാറ്റ്ഫോമിലേക്ക് എത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഇപ്പോള്‍ കാണാനാവും. എച്ച്ആര്‍ ഒടിടി എന്ന പ്ലാറ്റ്‍ഫോമിലൂടെ 2023 ഓഗസ്റ്റില്‍ത്തന്നെ ചിത്രം സ്ട്രീമിംഗിന് എത്തിയിരുന്നു. എന്നാല്‍ ഒരു പ്രധാന പ്ലാറ്റ്‍ഫോമിലേക്ക് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചിത്രം എത്തുന്നത്.
ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം ബി 3 എം ക്രിയേഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജ് ആണ് ചിത്രത്തിന്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈനറാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ജിബിന്‍ ഗോപാലാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും പ്രൊമോ സോംഗും ഒരുക്കിയത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അപ്പു ഭട്ടതിരി, മാളവിക വി എന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍ ജയന്‍ ക്രയോണ്‍, മേക്കപ്പ് റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം സനൂജ് ഖാന്‍, സൗണ്ട് ഡിസൈനര്‍ ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ് വിഷ്ണു സുജാതന്‍, കൊറിയോഗ്രാഫര്‍ ഇംതിയാസ് അബൂബക്കര്‍.
തിയറ്ററുകളിലെ സര്‍പ്രൈസ് ഹിറ്റ് ആയിരുന്നു ഈ ചിത്രം. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 7 കോടി നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിരുന്നു. റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 2.4 കോടിയും കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 40 ലക്ഷവും നേടിയതായാണ് കണക്കുകള്‍ പുറത്തെത്തിയത്. അതായത് മൊത്തം ഗ്രോസ് 9.8 കോടി. താരതമ്യേന ചെറിയ ബജറ്റില്‍ എത്തിയ ചിത്രം ഈ കളക്ഷന്‍ കൊണ്ട് ലാഭത്തിലായതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ