തീയേറ്ററുകള്‍ നഷ്ടമാവാതെ രണ്ടാം വാരത്തിലേക്ക് 'മധുരരാജ'; പ്രദര്‍ശനം 824 സ്‌ക്രീനുകളില്‍

By Web TeamFirst Published Apr 19, 2019, 6:04 PM IST
Highlights

ചിത്രത്തിന്റെ നാല് ദിവസത്തെ ഗ്രോസ് കളക്ഷനാണ് നിര്‍മ്മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. 824 സ്‌ക്രീനുകളില്‍ നിന്ന് ആദ്യ നാല് ദിനങ്ങളില്‍ മധുരരാജ നേടിയത് 32.4 കോടി എന്നാണ് ഒഫിഷ്യല്‍ കണക്ക്.
 

മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിയ്ക്കുകയാണ് 'മധുരരാജ'. ആദ്യദിനങ്ങളില്‍ ആരാധകരാണ് ചിത്രം കാണാന്‍ എത്തിയതെങ്കില്‍ ഇപ്പോള്‍ കുടുംബപ്രേക്ഷകരും ധാരാളമായി എത്തുന്നുണ്ട്. റിലീസ് കേന്ദ്രങ്ങളില്‍ ഒന്ന് പോലും ഒഴിവാക്കാതെ ചിത്രം രണ്ടാംവാരത്തിലേക്ക് പ്രവേശിച്ചു എന്നത് ചിത്രത്തിന്റെ ജനപ്രീതി വെളിവാക്കുന്ന വസ്തുതയാണ്.

കേരളത്തില്‍ മാത്രം 265 സ്‌ക്രീനുകളിലാണ് മധുരരാജ കഴിഞ്ഞ വെള്ളിയാഴ്ച (12) പ്രദര്‍ശനത്തിനെത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ 285 സ്‌ക്രീനുകളിലും വിദേശത്ത് 274 തീയേറ്ററുകളിലുമായിരുന്നു ഒരേ ദിവസം റിലീസ്. അങ്ങനെ ആകെ 824 സ്‌ക്രീനുകള്‍. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും 824 സ്‌ക്രീനുകളിലും ചിത്രം തുടരുന്നുണ്ട്.

ചിത്രത്തിന്റെ നാല് ദിവസത്തെ ഗ്രോസ് കളക്ഷനാണ് നിര്‍മ്മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. 824 സ്‌ക്രീനുകളില്‍ നിന്ന് ആദ്യ നാല് ദിനങ്ങളില്‍ മധുരരാജ നേടിയത് 32.4 കോടി എന്നാണ് ഒഫിഷ്യല്‍ കണക്ക്. ഈ വേനലവധിക്കാലത്തെ ഏറ്റവും പോപ്പുലര്‍ സിനിമകളിലൊന്ന് എന്ന പേര് ലഭിച്ച മധുരരാജ കളക്ഷനില്‍ ഇനിയുമേറെ മുന്നേറുമെന്നാണ് ഇന്‍ഡസ്ട്രി കണക്ക് കൂട്ടുന്നത്. 

click me!