പിന്നണി ഗായികയായി മാധുരി; ആദ്യ ചിത്രം അല്‍ മല്ലു

Published : Dec 09, 2019, 04:34 PM ISTUpdated : Dec 09, 2019, 04:36 PM IST
പിന്നണി ഗായികയായി മാധുരി; ആദ്യ ചിത്രം അല്‍ മല്ലു

Synopsis

തന്റെ യൂട്യൂബ് ചാനലിൽ മാധുരി ഒരു ഗാനം നേരത്തെ പങ്കുവെച്ചിരുന്നു. ഈ ഗാനം കേട്ടതോടെയാണ് ബോബൻ സാമുവൽ തന്റെ പുതിയ ചിത്രത്തിലേക്ക് മാധുരിയെ ഗായികയായി ക്ഷണിച്ചത്  

ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നായികയാണ് മാധുരി. ബാംഗ്ലൂരുകാരിയായ താരം ഗായികയായി എത്തുകയാണ് അല്‍ മല്ലു എന്ന ചിത്രത്തിലൂടെ. രഞ്ജിൻ രാജിന്റെ സംഗീത സംവിധാനത്തിൽ ഒരു റെട്രോ ടൈപ്പ് സോങാണ് മാധുരി ആലപിച്ചിരിക്കുന്നത്. റോമൻസ്, ജനപ്രിയൻ, വികടകുമാരന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോബന്‍ സാമുവല്‍ ഒരുക്കുന്ന  ചിത്രമാണ് അല്‍ മല്ലു. തന്റെ യൂട്യൂബ് ചാനലിൽ മാധുരി ഒരു ഗാനം നേരത്തെ പങ്കുവെച്ചിരുന്നു. ഈ ഗാനം കേട്ടതോടെയാണ് ബോബൻ സാമുവൽ തന്റെ പുതിയ ചിത്രത്തിലേക്ക് മാധുരിയെ ഗായികയായി ക്ഷണിച്ചത്. ജോസഫിനു ശേഷം ഇട്ടിമാണി മെയ്‍‍ഡ് ഇൻ ചൈന, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലും  മാധുരി അഭിനയിച്ചിട്ടുണ്ട്.

സമകാലീന പ്രവാസ ലോകത്തെ മലയാളി പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഐടി ഫീല്‍ഡില്‍ ജോലി  ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിക്കുന്നത്. മിയ,സിദ്ധിഖ്,മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍ എന്നിവരാണ് ചിത്രത്തിലെ  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെഹിഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാൻ എംഎ മലയാളമാണ്..'; മദ്യപിച്ച് ലക്കുകെട്ട് വീണ്ടും നടൻ മധു അഞ്ചല്‍, വൻ വിമർശനം
'എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ ജനപ്രിയം..'; എപ്‌സ്റ്റീൻ ഫയൽസിൽ പ്രതികരണമറിയിച്ച് അനുരാഗ് കശ്യപ്