നയൻതാര ഡോക്യുമെന്ററി വിവാദം: നെറ്റ്ഫ്ലിക്സിന് തിരിച്ചടി, ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന ആവശ്യം തള്ളി കോടതി

Published : Jan 28, 2025, 11:42 AM ISTUpdated : Jan 28, 2025, 12:23 PM IST
നയൻതാര ഡോക്യുമെന്ററി വിവാദം: നെറ്റ്ഫ്ലിക്സിന് തിരിച്ചടി, ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന ആവശ്യം തള്ളി കോടതി

Synopsis

ധനുഷിന്റെ ഹർജിയിൽ ഫെബ്രുവരി അഞ്ചിന് ഹൈക്കോടതി വാദം കേൾക്കും.

ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയുടെ ഡോക്യുമെന്ററി വിവാദത്തിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യക്ക് തിരിച്ചടി. ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന നെറ്റ്ഫ്ലിക്സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. പകർപ്പവകാശ നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ധനുഷ് ഹർജി നൽകിയത്. ധനുഷിന്റെ ഹർജിയിൽ ഫെബ്രുവരി അഞ്ചിന് ഹൈക്കോടതി വാദം കേൾക്കും. 

ധനുഷ് നിർമിച്ച നാനം റൗഡി താൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ നയൻതാരയുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് ആണ് മദ്രാസ് ഹൈക്കോടതയെ സമീപിച്ചത്. ഇതോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ മറ്റൊരു ഹർജി കൂടി നൽകി. ഈ കേസ് മദ്രാസ് ഹൈക്കോടതി പരി​ഗണിക്കാൻ പാടില്ല. കാരണം നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ആസ്ഥാനം മുംബൈ ആണ്. ധനുഷിന്റെ കമ്പനിയുടെ ആസ്ഥാനം കാഞ്ചീപുരം ആണ്. അതുകൊണ്ട് കാഞ്ചീപുരം കോടതിയിലോ മുംബൈയിലോ കേസ് മാറ്റണം എന്നായിരുന്നു ധനുഷിന്റെ ഹർജി. നവംബർ 18നാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്. ഏഴ് ദിവസത്തിന് ശേഷമാണ് ധനുഷ് ഇങ്ങനെയൊരു ഹർജി നൽകിയതെന്ന തരത്തിലുള്ള കാര്യങ്ങൾ ആയിരുന്നു നെറ്റ് ഫ്ലിക്സ് ചൂണ്ടിക്കാട്ടിയത്. 

പൂര്‍ത്തിയാക്കിയത് 59 ദിവസം; സുമതി വളവിന് ഇനിയൊരു ബ്രേക്ക്

സിനിമ ഷൂട്ട് ചെയ്തത് പോണ്ടിച്ചേരിയിലും ചെന്നൈയിലുമാണ്. നയന്‍താരയുമായി കരാന്‍ ഒപ്പിടുമ്പോള്‍ ധനുഷിന്‍റെ കമ്പനിയുടെ ഓഫീസ് ചെന്നൈയില്‍ ആയിരുന്നു. നയന്‍താര സിനിമയില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈല്‍ അടക്കമുള്ള കാര്യങ്ങള്‍ പകര്‍പ്പവകാശത്തിന്‍റെ പരിതിയില്‍ വരുമെന്നും അതുകൊണ്ട് ഈ ഹര്‍ജി പരിഗണിക്കുമെന്നുമായിരുന്നു ധനുഷിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് മദ്രാസ് ഹൈക്കോടതി നെറ്റ്ഫ്ലിക്സിന്‍റെ ഹര്‍ജി തള്ളിയത്. അടുത്ത മാസം അഞ്ചിന് ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു