
ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത നീക്കം എന്ന ചിത്രത്തിന്‍റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിര്‍മ്മാതാവ് എ വി അനൂപിന്‍റെ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ കുമരേഷ് ബാബുവിന്‍റെ ഇടക്കാല ഉത്തരവ്. നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹര്‍ജിക്കാരന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്റ്റേ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് ഹര്‍ജിക്ക് ആധാരം. നിര്‍മ്മാണ കരാര്‍ ലംഘിച്ചുവെന്നും സന്ദീപ് നല്‍കിയ ചെക്ക് മടങ്ങിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഉര്‍വശി തിയറ്റേഴ്സ്, കാക്ക സ്റ്റോറീസ് എന്നീ ബാനറുകളില്‍ സന്ദീപ് സേനന്‍, അലക്സ് ഇ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നീക്കം നിര്‍മ്മിക്കുന്നത്. ജഗന്‍ ഷാജി കൈലാസിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ഇത്. ദിലീപിൻ്റെ കരിയറിലെ 152-ാമത്തെ ചിത്രവുമാണ്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. ഇമോഷണൽ ഡ്രാമ ത്രില്ലർ ആണ് ചിത്രത്തിന്‍റെ ജോണര്‍. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള സഞ്ചാരമാണ് ചിത്രത്തിൻ്റേതെന്ന് അണിയറക്കാര്‍ പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ