
പിതൃത്വ അവകാശക്കേസിൽ ധനുഷിന് (Dhanush) മദ്രാസ് ഹൈക്കോടതിയുടെ സമൻസ്. ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂർ സ്വദേശികളായ കതിരേശൻ, മീനാക്ഷി ദമ്പതികൾ നൽകിയ കേസ് വർഷങ്ങളായി കോടതിയുടെ പരിഗണനയിലുള്ളതാണ്. ഈ കേസിൽ ധനുഷ് മുൻപ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീൽ ഹർജിയിലാണ് നടന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സമൻസ് അയച്ചിരിക്കുന്നത്.
ധനുഷ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ദമ്പതികൾക്ക് സമർപ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി അവർ നൽകിയ ഹർജി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് കതിരേശൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ ഒരു പൊലീസ് അന്വേഷണവും ദമ്പതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ധനുഷ് തങ്ങളുടെ മകനാണെന്ന വൃദ്ധ ദമ്പതികളുടെ അവകാശവാദവും നിയമ പോരാട്ടവും വർഷങ്ങളായി വാർത്തകളിൽ ഇടംപിടിക്കുന്ന ഒന്നാണ്. തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്നും സ്കൂൾ വിദ്യാർഥി ആയിരിക്കെ സിനിമയിൽ എത്തിപ്പെടുന്നതിനായി നാട് വിട്ട് ചെന്നൈയിലേക്ക് പോവുകയായിരുന്നുവെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. യഥാർഥ മാതാപിതാക്കൾ തങ്ങളാണെന്ന് അവകാശപ്പെട്ട് പ്രതിമാസ ചെലവിലേക്ക് 65,000 രൂപ ധനുഷ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ദമ്പതികളുടെ എല്ലാ ആരോപണങ്ങളും ധനുഷ് നിഷേധിച്ചിരുന്നു.
ഷാരൂഖ് ഖാന്റെ 'പത്താന്‍റെ' ഒടിടി റൈറ്റ്സ്‍ ആമസോണിന്, സ്വന്തമാക്കിയത് വൻ തുകയ്‍ക്ക്
ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം 'പത്താനാ'യി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിദ്ധാര്‍ഥ് ആനന്ദാണ് 'പത്താന്റെ' സംവിധായകന്‍. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'പത്താൻ'. ഷാരൂഖിന്റെ പത്താന്റെ ഒടിടി സ്‍ട്രീമിംഗ് അവകാശം വൻ തുകയ്‍ക്കു വിറ്റുപോയെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത് (Pathaan). ഷാരൂഖ് ഖാൻ നായകനായിട്ടുള്ള ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'സീറോ'യായിരുന്നു. 2018ല്‍ റിലീസ് ചെയ്‍ത 'സീറോ' വൻ പരാജയമായിരുന്നു. 'പത്താനിലൂടെ ഒരു വൻ തിരിച്ചുവരവിനാണ് ഷാരൂഖ് ലക്ഷ്യമിടുന്നത്.
ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായതിനാല്‍ 'പത്താന്' തിയറ്ററുകളില്‍ മുൻ കാലങ്ങളിലേതു പോലെ ഷാരൂഖ് ഖാന് ആര്‍പ്പുവിളികളുയരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള 'പത്താന്റെ' ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി രൂപയ്‍ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
'പത്താ'ന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും 'പത്താനെ' പരിചയപ്പെടുത്തുന്നതായിരുന്നു ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നത് ടീസറിൽ കാണാമായിരുന്നു. 'അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്നായിരുന്നു ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്. നേരത്തെ 'ഓം ശാന്തി ഓം', 'ചെന്നൈ എക്സ്‍പ്രസ്', 'ഹാപ്പി ന്യൂ ഇയര്‍' തുടങ്ങിയ ചിത്രങ്ങളില്‍ ദീപികയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.