Iravin Nizhal : എ ആര്‍ റഹ്‍മാന്റെ സംഗീതത്തില്‍ ശ്രേയാ ഘോഷാല്‍, ആര്‍ പാര്‍ഥിപന്റെ 'ഇരവിൻ നിഴലി'ലെ ഗാനം പുറത്ത്

Published : May 03, 2022, 04:07 PM IST
Iravin Nizhal : എ ആര്‍ റഹ്‍മാന്റെ സംഗീതത്തില്‍ ശ്രേയാ ഘോഷാല്‍, ആര്‍ പാര്‍ഥിപന്റെ 'ഇരവിൻ നിഴലി'ലെ ഗാനം പുറത്ത്

Synopsis

ആര്‍ പാര്‍ഥിപൻ സംവിധാനം ചെയ്യുന്ന 'ഇരവിൻ നിഴലി'ലെ ഗാനം പുറത്തുവിട്ടു (Iravin Nizhal).  

ആര്‍ പാര്‍ഥിപൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇരവിൻ നിഴല്‍'. 'ഇരവിൻ നിഴലി'ലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ശ്രേയാ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത് (Iravin Nizhal).

'മായവ തൂയവ' എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് മധൻ കര്‍കിയാണ്. ആര്‍ പാര്‍ഥിപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.  ആര്‍തര്‍ എ വില്‍സണാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'ഇരവിൻ നിഴല്‍' എന്ന ചിത്രത്തില്‍ പാര്‍ഥിപനു പുറമേ വരലക്ഷ്‍മി ശരത്‍കുമാര്‍, റോബോ ശങ്കര്‍, പ്രിയങ്ക റുത്, സ്‍നേഹ കുമാര്‍, ആനന്ദ് കൃഷ്‍ണൻ, ചന്ദ്രു തുടങ്ങിയവര്‍ വേഷമിടുന്നു.

വേല്‍നമ്പി, അൻഷു പ്രഭാകര്‍, ഡോ. പിഞ്ചി ശ്രീനിവാസൻ, രഞ്‍ജിത് ദണ്ഡപാണി, ബാല സ്വാമിനാഥൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂര്‍ രാഖി പാര്‍ഥിപൻ. ലൈൻ പ്രൊഡ്യൂസര്‍ ജെ പ്രഭാഹര്‍ ആണ്. ശങ്കര്‍ എ ദോസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്.

ഓഡിയോഗ്രാഫി എസ് ശിവകുമാര്‍. സഹസംവിധാനം പി കൃഷ്‍ണ മൂര്‍ത്തി. പിആര്‍ഒ നിഖില്‍. 'ഇരവില്‍ നിഴല്‍' എന്ന ചിത്രത്തിന്റെ വിഷ്വല്‍ പ്രമോഷൻസ് ആര്‍ സുദര്‍ശനുമാണ്.

Read More : 'പാപ്പൻ', സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

സുരേഷ് ഗോപിയുടേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'പാപ്പൻ'. ജോഷിയാണ് 'പാപ്പൻ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ജോഷിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുല്‍ സുരേഷിനെയും പോസ്റ്ററില്‍ കാണാം. ഈദ് മുബാറക്ക് ആശംസകളുമായിട്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്യാം ശശിധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

'എബ്രഹാം മാത്യു മാത്തന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര്. 'പാപ്പൻ' എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍, ഇത് ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് എന്ന് വ്യക്തമാക്കിയിരുന്നു. തിയറ്ററുകളില്‍ ആവേശമുണ്ടാക്കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന പ്രതീക്ഷ. ചിത്രം ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. 'ലേലം', 'പത്രം', 'വാഴുന്നോര്‍' തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'.

തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, തുടങ്ങിയവരും അഭിനയിക്കുന്നു.

റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാനിന്‍റേതാണ് ചിത്രത്തിന്‍റെ രചന. സംഗീതം ജേക്സ് ബിജോയ്. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്‍ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്‍ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്സ്, പിആർഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും. അടുത്തിടെ തന്റെ 253മത്തെ ചിത്രവും സുരേഷ് ​ഗോപി പ്രഖ്യാപിച്ചിരുന്നു. ജിബു ജേക്കബ് ആണ് സംവിധാനം.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍