മാജിക് ഫ്രെയിംസിന്റെ കാക്കനാട് തിയേറ്റർ ഉദ്ഘാടനം ചെയ്തു, പ്രദർശനം ഓഗസ്റ്റ് 20 മുതൽ

Published : Aug 18, 2026, 06:17 PM IST
Magic Frames

Synopsis

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് കാക്കനാട്ട് പുതിയ തീയേറ്റർ സമുച്ചയം തുറന്നു. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു. ഇത് കമ്പനിയുടെ 50-ാമത്തെ സ്ക്രീനാണ്.

മാജിക് ഫ്രെയിംസിന്റെ കാക്കനാടുള്ള പുതിയ തീയേറ്റർ സമുച്ചയം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 20ന് പൃഥ്വിരാജ് നായകനായി എത്തുന്ന ഓണം റിലീസ് ചിത്രം ''ഖലീഫ' യോടുകൂടി തിയറ്റിൽ പ്രദർശനം തുടങ്ങും. ഓഗസ്റ്റ് 18 മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഡിസ്ട്രിക്ട് മൂവീസ് ആപ്പ് വഴിയാണ് ബുക്കിംഗ്.

''മാജിക് ഫ്രെയിംസ് സിനിമാസിലെ ഞങ്ങൾക്കെല്ലാവർക്കും ഇതൊരു അഭിമാനകരവും അവിസ്മരണീയവുമായ ദിവസമാണിത്. കൊച്ചി കാക്കനാട് മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത്തെ സ്‌ക്രീൻ പ്രവർത്തനമാരംഭിച്ചതോടെ, ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നപദ്ധതി യാഥാർത്ഥ്യമായിരിക്കുകയാണ്. ഞങ്ങളുടെ യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണിത്'', എന്ന് മാജിക് ഫ്രെയിംസിന്‍റെ സാരഥി ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു.

ഇൻഫോപാർക്കിനു സമീപത്തെ തിയേറ്ററിൽ 4 സ്ക്രീനുകൾ ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് എൽഇഡി സ്ക്രീനാണിത്. മന്ത്രി റോജി എം ജോൺ, ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, താരങ്ങളായ ദിലീപ്,പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ബേസിൽ ജോസഫ്,സുരാജ് വെഞ്ഞാറമൂട്,ഷെയിൻ നിഗം, ധ്യാൻ ശ്രീനിവാസൻ, ഷാജോൺ, മഞ്ജു വാര്യർ, ചിപ്പി,നവ്യ നായർ, ഷീലു എബ്രഹാം, ശ്രുതി രാമചന്ദ്രൻ, മിത്ര കുര്യൻ, റാണിയാ റാണ, സംവിധായകരായ സിബി മലയിൽ, കമൽ, ഷാജി കൈലാസ്, നിർമ്മാതാവ് രഞ്ജിത്ത്, എബ്രഹാം മാത്യു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മാജിക് ഫ്രെയിംസിന്റെ അമ്പതാമത്തെ സ്ക്രീനാണ് ഉദ്ഘാടനം ചെയ്തത്. മാജിക് ഫ്രെയിംസ് കമ്പനിയുടെ ഉടമ കൂടിയായ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ സിനിമകളുടെ ഭാഗങ്ങൾ, റിലീസിന് തയ്യാറെടുക്കുന്ന ഖലീഫ,കത്തനാർ തുടങ്ങിയ ചിത്രങ്ങളുടെ ത്രീഡി ഫോർമാറ്റിൽ ഒരുക്കിയ ട്രെയിലറുകളുടെയും പ്രദർശനമാണ് ആദ്യം നടന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കാലഘട്ടത്തിന്റെ ആവശ്യം'; 'ജി.ഡി.എൻ' കാണാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് തമിഴ്‌നാട് സ്പീക്കർ
വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ചിത്രീകരണം പൂർത്തിയായി