വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ചിത്രീകരണം പൂർത്തിയായി

Published : Aug 18, 2026, 04:01 PM IST
vineeth kumar

Synopsis

വിനീത് കുമാർ നായകനാകുന്ന 'നോട്ട്' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നവാഗതരായ ആശിഷും കിരണും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ദേവ ഫിലിംസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്.

ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നോട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നവാഗതരായ ആശിഷും കിരണും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 45 ദിവസങ്ങൾകൊണ്ട് കോതമംഗലത്തും കൊച്ചിയിലുമായാണ് പൂർത്തിയാക്കിയത്.

ചിത്രത്തിന്റെ പൂജാ ചടങ്ങ് കോതമംഗലത്തെ ഹോട്ടൽ മരിയയിൽ വെച്ച് നടന്നിരുന്നു. സംവിധായകൻ ആഷിഖ് അബു ഭദ്രദീപം കൊളുത്തിയാണ് ചിത്രത്തിന്റെ തുടക്കത്തിന് തിരിതെളിയിച്ചത്. വിനീത് കുമാറിനൊപ്പം അനഘ നാരായണൻ, ജൂഹി ജയകുമാർ, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവ ഫിലിംസിന്റെ ബാനറിൽ ദേവരാജ് കുഞ്ഞുപിള്ളൈ ചിത്രം നിർമ്മിക്കുന്നു. സജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ടോബി ജോൺ എഡിറ്റിംഗ് നിർവഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാത്തിരി, കലാസംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി, മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം ദീപ്തി അനുരാഗ്, സ്റ്റിൽസ് വിഷ്ണു എസ്. രാജൻ, പരസ്യകല ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഷിൻജത് വാസു, സൗണ്ട് ഡിസൈൻ ശ്രീജിത്ത് സി.വി., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഷ്റഫ്ഡി- ജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് പി.ആർ.ഒ: ഐശ്വര്യ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഓണം കളറാക്കാൻ നിവിൻ- മമിത- ഗിരീഷ് എഡി കോമ്പോ; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു
'ടോക്സിക്' യുകെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു; യഷ്- ഗീതു മോഹൻദാസ് ചിത്രം ഓഗസ്റ്റ് 26 ന് തിയേറ്ററുകളിൽ