
വിക്രം (Vikram), മകന്‍ ധ്രുവ് വിക്രം (Dhruv Vikram) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മഹാന്‍ (Mahaan) ഇന്ന് രാത്രി പ്രേക്ഷകരിലേക്ക്. ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തുന്ന ചിത്രത്തിന്‍റെ പ്രീമിയര്‍ ഇന്ന് രാത്രിയാണ്. 240ല്‍ ഏറെ രാജ്യങ്ങളില്‍ ചിത്രം കാണാനാവും. ചിത്രത്തിന്‍റെ ട്രെയ്‍ലറും പാട്ടുകളുമൊക്കെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
ധനുഷ് നായകനായ ജഗമേ തന്തിരത്തിനു ശേഷം കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്. ഒരു അധ്യാപകനില്‍ നിന്നും ഗ്യാങ്സ്റ്റര്‍ ആയി രൂപാന്തരപ്പെട്ട ഗാന്ധി മഹാന്‍ എന്ന കഥാപാത്രമായിട്ടാണ് വിക്രം സ്ക്രീനില്‍ എത്തുന്നത്. ദാദ എന്നാണ് ധ്രുവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ബോബി സിംഹ, സിമ്രാന്‍, വാണി ഭോജന്‍, സാനന്ദ്, വേട്ടൈ മുത്തുകുമാര്‍, ദീപക് പരമേഷ്, ആടുകളം നരേന്‍, ഗജരാജ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ശ്രയസ് കൃഷ്‍ണയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് വിവക് ഹര്‍ഷന്‍, സംഗീതം സന്തോഷ് നാരായണന്‍, സംഘട്ടനം ദിനേശ് സുബ്ബരായന്‍.