ഒന്നര വര്‍ഷത്തിന് ശേഷം ആ ചിത്രം ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

Published : Jun 21, 2025, 02:54 PM IST
 Maharani malayalam movie starts streaming on manorama max shine tom chacko roshan mathew

Synopsis

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രം

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയില്‍. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത മഹാറാണി എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 2023 നവംബര്‍ 24 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഇത്. ഒന്നര വര്‍ഷത്തിന് ഇപ്പുറത്താണ് ചിത്രം സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം ഇപ്പോള്‍ കാണാനാവും,

കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 'ഇഷ്ക്', 'അടി' എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു. റോഷനെയും ഷൈനിനെയും കൂടാതെ ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം മറ്റനേകം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

ഛായാഗ്രഹണം - എസ്. ലോകനാഥന്‍, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി, പശ്ചാത്തലസംഗീതം - ഗോപി സുന്ദര്‍, എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ഹിരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അജയ് ചന്ദ്രിക, പ്രശാന്ത്‌ ഈഴവന്‍, മനോജ് പന്തായില്‍, ക്രിയേറ്റീവ് കണ്‍ട്രോളര്‍ - ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍ - സജു പൊറ്റയില്‍ക്കട, ആര്‍ട്ട്‌ ഡയറക്ടര്‍ - സുജിത് രാഘവ്, മേക്കപ്പ് - ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റില്‍സ് - അജി മസ്കറ്റ്, ശബ്ദലേഖനം - എം.ആര്‍. രാജാകൃഷ്ണന്‍, സംഘട്ടനം - മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, നൃത്തം - ദിനേശ് മാസ്റ്റര്‍, പി.ആര്‍.ഒ - ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - സിനിമാ പ്രാന്തന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം