മുത്തച്ഛനും പേരക്കുട്ടിയുമായി സൂപ്പര്‍താരം പ്രഭാസ്?, ദ രാജാ സാബിന്റെ കിടിലൻ അപ്‍ഡേറ്റ്

Published : Jun 21, 2025, 02:12 PM IST
Prabhas

Synopsis

ദ രാജാ സാബിന്റെ അപ്‍ഡേറ്റ്.

പ്രഭാസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ദ രാജാ സാബ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രം ഹൊറര്‍ കോമഡി ഴോണറിലുള്ളതാണ്. രാജാ സാബിന്റെ സംവിധാനം മാരുതിയാണ്. മുത്തച്ഛനും പേരക്കുട്ടിയുമായി ഈ ചിത്രത്തില്‍ പ്രഭാസുണ്ടാകുമെന്നും വ്യത്യസ്‍ത കാലഘട്ടങ്ങളില്‍ കഥ പറയുന്നതായിരിക്കും ദ രാജാ സാബ് എന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

സംഗീതം നിര്‍വഹിക്കുന്നത് തമൻ ആണ്. ദ രാജാ സാബ് എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ജാപ്പനീസ് പതിപ്പ് ഒരുക്കുമോയെന്ന് നിര്‍മാതാക്കള്‍ ചോദിച്ചതായി തമൻ വെളിപ്പെടുത്തിയിരുന്നു. ജപ്പാനില്‍ ഓഡിയോ ലോഞ്ച് സംഘടിപ്പിക്കാൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആലോചിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത് എന്നും തമൻ സൂചിപ്പിച്ചിരുന്നുന്നു. നായിക മാളവിക മോഹനനും ആണ്.

പഴയ ഒരു ഹിറ്റ് ഹിന്ദി ചിത്രത്തിലെ ഗാനം രാജാ സാബില്‍ ഉപയോഗിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ ഡോണ്‍ എന്ന ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായി ബച്ചൻ ചിത്രത്തിലെ ഗാനം ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞതായി പിന്നീട് ചിത്രത്തിന്റെ അപ്‍ഡേറ്റുമുണ്ടായി. ഗാനത്തിന്റെ റീമിക്സ് റൈറ്റ്സില്ലെന്ന് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു

പ്രഭാസ് നായകനായി ഒടുവില്‍ എത്തിയ ചിത്രം സംവിധാനം ചെയ്‍തത് ദേശീയതലത്തില്‍ അംഗീകാരം നേടിയ നാഗ് അശ്വിൻ ആയിരുന്നു. ദീപിക പദുക്കോണ്‍ നായികയായപ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തിയപ്പോള്‍ മലയാളത്തിന്റെ ദുല്‍ഖറും നിര്‍ണായക വേഷത്തില്‍ ഉണ്ടായിരുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരുന്നു കല്‍ക്കി 2898 എഡിയുടെ പ്രമേയം. കല്‍ക്കി 2898 എഡി 1000 കോടി ക്ലബിലുമെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍