
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13-ാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചിത്ര മേള (IDSFFK) ഇന്നു മുതല്‍. പ്രശസ്ത സംവിധായകൻ ആർ ശരത് തിരക്കഥയും സംവിധാനവും ചെയ്ത ‘മഹാത്മാഗാന്ധി റോഡ്’ എന്ന ഡോക്യൂമെന്‍ററി മേളയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഡിസംബർ 13 ന് ഫോക്കസ് വിഭാഗത്തിൽ വൈകുന്നേരം 3 : 30 ന് ഡോക്യൂമെന്ററി പ്രദർശിപ്പിക്കും .
ൠതു ഫിലിംസുമായി ചേർന്ന് എഴുത്തുകാരൻ മൻസൂർ പള്ളൂർ നിർമ്മിച്ച ഡോക്യൂമെന്ററി ന്യൂയോർക്ക് ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, കൊൽക്കത്തയിൽ നടന്ന ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പാരീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മോൺട്രിയാൽ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളകളിൽ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തിരുന്നു.
ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിൽ ഓഡി 1, 4, 5, 6 എന്നീ സ്‌ക്രീനുകളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് .ചലച്ചിത്ര മേള ഡിസംബർ 14 ന് അവസാനിക്കും.