'ഇത്തവണത്തെ ജന്മദിനത്തില്‍ എനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്', ആരാധകരോട് മഹേഷ് ബാബു

Web Desk   | Asianet News
Published : Aug 06, 2021, 12:06 PM IST
'ഇത്തവണത്തെ ജന്മദിനത്തില്‍ എനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്', ആരാധകരോട് മഹേഷ് ബാബു

Synopsis

ജന്മദിനത്തില്‍ തനിക്ക് ഒരു അഭ്യര്‍ഥനയുണ്ടെന്ന് മഹേഷ് ബാബു.  

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മഹേഷ് ബാബു. ഓഗസ്റ്റ് ഒമ്പതിന് മഹേഷ് ബാബുവിന്റെ ജന്മ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരൊക്കെ. മഹേഷ് ബാബുവിന്റെ ഫോട്ടോകള്‍ ഇപോള്‍ തന്നെ താരങ്ങളടക്കമുള്ളവര്‍ ഷെയര്‍ ചെയ്‍തുതുടങ്ങി. ഈ ജന്മദിനത്തില്‍ തനിക്ക് അഭ്യര്‍ഥനയുണ്ടെന്ന് മഹേഷ് ബാബു പറയുന്നു.

എന്നോടുള്ള സ്‍നേഹം ആഘോഷിക്കാൻ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും എന്നെ വിനയാന്വിതനാക്കുന്നു. ഈ വർഷം, എനിക്ക് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട്. ഗ്രീൻ ഇന്ത്യ ചലഞ്ചിനെ പിന്തുണക്കണം.  എന്റെ ജന്മദിനത്തിൽ മൂന്ന് തൈകൾ വീതം നടുകയും പോസ്റ്റുകളിൽ എന്നെ ടാഗുചെയ്യുകയും ചെയ്‍താല്‍ എനിക്കും അവ കാണാൻ കഴിയുമെന്നാണ് മഹേഷ് ബാബു എഴുതിയിരിക്കുന്നത്.

മഹേഷ് ബാബുവിന്റെ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് വിജയ്‍യും ശ്രുതി ഹാസനും അടക്കമുള്ള താരങ്ങള്‍ തൈകള്‍ നട്ടിരുന്നു.

മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമ സര്‍കാരു വാരി പാട്ടയാണ്. മലയാളി താരം കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ആന്ധ്രയിലെ സംക്രാന്തി റിലീസായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.  2022 ജനുവരി 22ന് ആണ് ചിത്രത്തിന്റെ റിലീസ്. പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ എന്റര്‍ടെയ്‍ൻമെന്റാകും ചിത്രമെന്നാണ് മഹേഷ് ബാബു പറയുന്നത്. അനില്‍ കപൂറായിരിക്കും ചിത്രത്തില്‍ വില്ലനാകുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പരശുറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് മികച്ച നടന്‍, ലിജോ മോള്‍ നടി
'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍