ത്രിവിക്രമിന്റെ നായകനായി മഹേഷ് ബാബു, 'എസ്എസ്എംബി 28' റിലീസ് പ്രഖ്യാപിച്ചു

Published : Aug 18, 2022, 06:07 PM IST
ത്രിവിക്രമിന്റെ നായകനായി മഹേഷ് ബാബു, 'എസ്എസ്എംബി 28' റിലീസ് പ്രഖ്യാപിച്ചു

Synopsis

ത്രിവിക്രം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.

മഹേഷ് ബാബു ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ത്രിവിക്രമിന്റെ സംവിധാനത്തിലുള്ളത്. ഇരുവരും ഒന്നിച്ചാല്‍ സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞത് ആവില്ല എന്ന് ആരാധകര്‍ക്ക് അറിയാം. ഇപ്പോഴിതാ എസ്എസ്എംബി 28 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന പൂജ ഹെഗ്‍ഡെ നായികയാകുന്ന ചിത്രത്തിന്റെ റീലീസ് തിയ്യതി മുൻകൂട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 ഏപ്രില്‍ 28ന് ആണ് ചിത്രത്തിന്റെ റിലീസ് തിയ്യതി ആയി തീരുമാനിച്ചിരിക്കുന്നത്.

അടുത്തിടെയായിരുന്നു മഹേഷ് ബാബു തന്റെ ജന്മദിനം ആഘോഷിച്ചത്. തനിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് മഹേഷ് ബാബു കുറിപ്പ് എഴുതിിയിരുന്നു. പ്രിയപ്പെട്ട കുടുംബം, സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍, എന്റെ സൂപ്പര്‍ ഫാൻസ് എന്ന് എഴുതിയാണ് മഹേഷ് ബാബു നന്ദി പറയുന്ന കുറിപ്പ് തുടങ്ങുന്നത്. നിങ്ങള്‍ നല്‍കുന്ന സ്‍നേഹത്തിന് നന്ദിയുള്ളവരും അനുഗ്രഹീതനുമാണ് എന്നുമായിരുന്നു മഹേഷ് ബാബു കുറിപ്പില്‍ പറഞ്ഞിരുന്നത്.

'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു 'സര്‍ക്കാരു വാരി പാട്ട' എത്തിയത്. കീര്‍ത്തി  സുരേഷ്,  സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും  'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിച്ചിരുന്നു. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ പരശുറാമിന്റേതു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.

ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു പുതുതായി അഭിനയിക്കുക. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നവി നൂലിയാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മഹേഷ് ബാബുവാണ് നായകന്‍. ഒരു ആക്ഷൻ ത്രില്ലര്‍ ഡ്രാമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം ആരംഭിക്കും. വനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രമെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞിരുന്നു.

Read More : 'വിരുമൻ' വിജയത്തിലേക്ക്, സൂര്യക്കും കാര്‍ത്തിക്കും ഡയമണ്ട് ബ്രേയ്‍സ്‍ലെറ്റ് സമ്മാനിച്ച് വിതരണ കമ്പനി

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം