
മുംബൈ: ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ. മിലൻ ലുത്രിയ സംവിധാനം ചെയ്ത ചിത്രത്തിൽ ഷോയിബ് ഖാൻ എന്ന കഥാപാത്രത്തെയാണ് ഇമ്രാൻ അവതരിപ്പിച്ചത്.
എന്നാൽ ഇമ്രാന്‍ ഹാഷ്മിയുടെ അമ്മാവനും ചലച്ചിത്ര നിർമ്മാതാവ് മഹേഷ് ഭട്ട് ഈ വേഷം ഉപേക്ഷിക്കാൻ ആദ്യം തന്നോട് ആവശ്യപ്പെട്ടുവെന്നാണ് ഇമ്രാന്‍ ഹാഷ്മി വെളിപ്പെടുത്തുന്നത്. ദി ലാലൻടോപ്പുമായുള്ള ഒരു അഭിമുഖത്തിലാണ് ഇമ്രാൻ തഇക്കാര്യം വെളിപ്പെടുത്തിയത്. നീ ഈ കഥാപാത്രത്തെ അവതരിപ്പിച്ചാൽ നിന്‍റെ കരിയർ അവസാനിക്കുമെന്ന് മഹേഷ് ഭട്ട് പറഞ്ഞതായി ഇമ്രാന്‍ ഓര്‍ത്തു
“അദ്ദേഹം എനിക്ക് മുന്നറിയിപ്പ് നൽകി, ഗ്രേ ഷൈഡുള്ള കഥാപാത്രങ്ങള്‍ അഭിനയ സാധ്യതയും സ്വയം തൃപ്തിയും നല്‍കും. എന്നാല്‍ ഇത്തരം ഒരു കഥാപാത്രം ഒറ്റരാത്രികൊണ്ട് നമ്മളെക്കുറിച്ചുള്ള ആളുകളുടെ ധാരണ മാറ്റും എന്നാണ് റോള്‍ ഏറ്റെടുക്കുന്നതിനെ എതിര്‍ത്ത് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ സിനിമയുടെ റിലീസിന് ശേഷം തനിക്ക് തെറ്റ് പറ്റിയെന്ന് മഹേഷ് ഭട്ടിന് മനസ്സിലായെന്ന് ഇമ്രാൻ ഹാഷ്മി പങ്കുവെച്ചു.“ചിത്രം പുറത്തിറങ്ങി വൻ വിജയമായപ്പോൾ, അദ്ദേഹം മിലാനെ വിളിച്ച്, എന്നോട് ക്ഷമിക്കണം. എനിക്ക് തെറ്റുപറ്റി. ഞാന്‍ വളരെ മോശമായാണ് ചിന്തിച്ചത് എന്നാല്‍ ആക്കാര്യങ്ങള്‍ എല്ലാം പടത്തില്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞു" - ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.
2010-ൽ പുറത്തിറങ്ങിയ വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈയിൽ അജയ് ദേവ്ഗൺ, കങ്കണ റണാവത്ത്, പ്രാചി ദേശായി, രൺദീപ് ഹൂഡ എന്നിവരും അഭിനയിച്ചിരുന്നു. ഏകതാ കപൂറും ശോഭ കപൂറും ചേർന്ന് ബാലാജി മോഷൻ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമ്മിച്ചത്.
ടൈഗര്‍ 3 എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലാണ് അവസാനം ഇമ്രാന്‍ ഹാഷ്മി എത്തിയത്. ആദീഷ് റഹ്മാന്‍ എന്ന പാക് ഏജന്‍റിന്‍റെ വേഷമായിരുന്നു അതില്‍ ഇമ്രാന്. പടത്തിലെ ഇമ്രാന്‍റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
'ലേലം 2 എന്ന സിനിമ ഒരിക്കലും സംഭവിക്കില്ല' : തീര്‍ത്ത് പറഞ്ഞ് നിഥിന്‍ രണ്‍ജി പണിക്കര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ