'ഫഹദിന്റെ പ്രകടനം ഇഷ്ടമായില്ലെങ്കിൽ അത് എന്റെ കുഴപ്പമാകാം'; തുറന്നുപറഞ്ഞ് മഹേഷ് നാരായണൻ

Published : May 06, 2026, 04:58 PM ISTUpdated : May 06, 2026, 05:04 PM IST
Fahadh Faasil

Synopsis

വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വലിയ കളക്ഷൻ നേട്ടം ഉണ്ടാക്കുന്നുണ്ട്. ഇപ്പോഴിതാ ഫഹദിന്റെ പ്രകടനത്തെ കുറിച്ച് മഹേഷ് നാരായണൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. 

മലയാളത്തിൽ വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ പേട്രിയറ്റ്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പേട്രിയറ്റിനുണ്ടായിരുന്നു. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വലിയ കളക്ഷൻ നേട്ടം ഉണ്ടാക്കുന്നുണ്ട്. ഇപ്പോഴിതാ ഫഹദിന്റെ പ്രകടനത്തെ കുറിച്ച് മഹേഷ് നാരായണൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

എന്നാൽ ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ സംബന്ധിച്ച് വലിയ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. സിനിമയിൽ ഏറ്റവും മിസ് കാസ്റ്റ് ആയി തോന്നിയത് ഫഹദ് ആണെന്നായിരുന്നു പൊതുവായുള്ള ചർച്ചകൾ. ഫഹദിന്റേതായ പൂർണതയിലാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തിരിക്കുന്നത് എന്നാണ് മഹേഷ് നാരായണൻ പറയുന്നത്. അയാൾ വില്ലനായി മാറാൻ ഒരു കാരണമുണ്ടെന്നും മഹേഷ് നാരായണൻ പറയുന്നു.

"ഫഹദിന്റേതായ പൂർണതയിലാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തിരിക്കുന്നത്. ആ കഥാപാത്രം ഒരു മോശം ബാല്യകാലം ഉള്ളയാളായിട്ടാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ഫഹദ് ഒരു പ്രോപ്പർ വില്ലൻ അല്ല. അയാൾ വില്ലനായി മാറാൻ ഒരു കാരണമുണ്ട്. പെർഫോമൻസിന്റെ കാര്യത്തിൽ നമുക്കൊരു അളവുകോൽ വെക്കാൻ പറ്റില്ല. വളരെ സത്യസന്ധമായിട്ടാണ് ഫഹദ് പെർഫോം ചെയ്തിരിക്കുന്നത്. ആ പെർഫോമൻസിൽ ആളുകൾക്ക് കുഴപ്പം തോന്നുന്നു എങ്കിൽ അത് എന്റെ കുഴപ്പം ആകാം." മഹേഷ് നാരായണൻ പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മഹേഷ് നാരായണന്റെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കേരളം ബംഗാളാകുമെന്ന് വിശ്വസിച്ചു'; എൽഡിഎഫ് തോറ്റതിന് കാരണം എണ്ണിയെണ്ണി പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'വവ്വാലി'ന്‍റെ ട്രെയ്‍ലര്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി