"ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ല": മഹേഷ് നാരായണൻ

Published : Feb 01, 2026, 06:45 PM IST
Mahesh Narayanan about Mohanlal

Synopsis

മോഹൻലാൽ അഭിനയിക്കുമ്പോൾ ഓരോ ടേക്കും മികച്ചതായി തോന്നുന്നതിനാൽ എഡിറ്റ് ചെയ്യാൻ പ്രയാസമാണെന്ന് മഹേഷ് നാരായണൻ.

മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും അഭിനയത്തെ കുറിച്ച് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മോഹൻലാൽ അഭിനയിക്കുന്ന സമയത്ത് എഡിറ്റ് ചെയ്യുമ്പോ തനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ലെന്നും, ഓരോ രംഗം കഴിയുമ്പോഴും ഇത് കൊള്ളാമല്ലോ എന്നാണ് തനിക്ക് തോന്നാറുള്ളതെന്നും മഹേഷ് നാരായണൻ പറയുന്നു.

"ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ല. ഡയറക്ടർ കട്ട് വിളിക്കുന്നത് കുറച്ച് വൈകിയാണ്. എന്നാൽ എഡിറ്റർ അതിന് മുമ്പേ കട്ട് ചെയ്യണമല്ലോ. ഓരോ സീൻ കഴിയുമ്പോഴും 'ഇത് കൊള്ളാമല്ലോ' എന്ന് തോന്നും. എന്നാൽ മമ്മൂക്ക വളരെ ഷാർപ്പാണ്. അദ്ദേഹത്തിന് അറിയാം സിനിമ എങ്ങോട്ടാണ് പോകുന്നതെന്ന്. ക്ലൈമാക്സാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും, തുടക്കമാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും അദ്ദേഹം പെർഫോം ചെയ്യും. ഒരു സിനിമയുടെ ഗ്രാഫ് ഇത്രത്തോളം ശ്രദ്ധിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല." മഹേഷ് നാരായൺ പറയുന്നു. ക ലിറ്ററേച്ചർ ഫെസ്റ്റിവലിലായിരുന്നു മഹേഷ് നാരായണന്റെ പ്രതികരണം.

'പേട്രിയറ്റ്'

അതേസമയം മമ്മൂട്ടി ചിത്രം പേട്രിയറ്റ് ആണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. ഏപ്രിൽ 23 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാൽ അടക്കം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഫഹദ്, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങീ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പത്തൊൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിൻറെ ക്യാരക്ടർ പോസ്റ്ററുകൾ ശ്രദ്ധേയമായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ഏകൻ നായകനാകുന്ന 'ഹൈക്കു'; റിലീസിന് മുന്നേ വമ്പൻ ഒടിടി ഡീൽ
'ധുരന്ദർ പ്രൊപ്പഗണ്ട സിനിമയല്ല, ധീരമായ മുഖ്യധാരാ സിനിമയുടെ മികച്ച ഉദാഹരണം..': പ്രശംസകളുമായി അനുരാഗ് കശ്യപ്