കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം, 'അറിയിപ്പി'ന്റെ സംവിധാനം മഹേഷ് നാരായണൻ

Web Desk   | Asianet News
Published : Oct 01, 2021, 06:36 PM IST
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം, 'അറിയിപ്പി'ന്റെ സംവിധാനം  മഹേഷ് നാരായണൻ

Synopsis

മഹേഷ് നാരായണന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ നായകനാകുന്നു.  

ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ രാജ്യത്തൊട്ടാകെ പേരുകേട്ട സംവിധായകനായി മാറിയിരുന്നു മഹേഷ് നാരായണൻ (Mahesh Narayanan). ടേക്ക് ഓഫില്‍ കേന്ദ്ര കഥാപാത്രമായി എത്തിയവരില്‍ ഒരാള്‍ കുഞ്ചാക്കോ ബോബനാണ് (Kunchacko Boban). കുഞ്ചാക്കോ ബോബന്റെ പ്രകടനവും ചിത്രത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഇപ്പോഴിതാ പുതിയ ഒരു ചിത്രത്തിനായി കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്നുവെന്നതാണ് റിപ്പോര്‍ട്ട്.

അറിയിപ്പ് എന്ന് പേരിട്ട ചിത്രമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്നത്. അറിയിപ്പ് എന്ന പുതിയ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നതും മഹേഷ് നാരായണനാണ്. തിരക്കഥയിലും പങ്കാളിയാകുന്നു. അറിയിപ്പ് എന്ന പുതിയ ചിത്രത്തിന്റെ  പ്രി പ്രൊഡക്ഷൻ ജോലികള്‍ തുടങ്ങിയതായി കുഞ്ചാക്കോ ബോബൻ തന്നെയാണ് അറിയിച്ചത്.

മഹേഷ് നാരായണന്റെ ചിത്രം നിര്‍മിക്കുന്നത് ഷെബിൻ ബെക്കറാണ്.

ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ മാലിക് ആണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സി യു സൂണെന്ന ചിത്രവും മഹേഷ് നാരായണൻ സംവിധാനം ചെയ്‍തിട്ടുണ്ട്. ഫഹദ് ആയിരുന്നു രണ്ട് ചിത്രങ്ങളിലും നായകൻ. കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്