Makal Release Date : മൂന്ന് വര്‍ഷത്തിനു ശേഷം സത്യന്‍ അന്തിക്കാട് ചിത്രം; 'മകള്‍' റിലീസ് തീയതി

Published : Apr 20, 2022, 02:26 PM ISTUpdated : Apr 20, 2022, 06:36 PM IST
Makal Release Date : മൂന്ന് വര്‍ഷത്തിനു ശേഷം സത്യന്‍ അന്തിക്കാട് ചിത്രം; 'മകള്‍' റിലീസ് തീയതി

Synopsis

രണ്ടാം തവണയാണ് ജയറാമും മീര ജാസ്‍മിനും ഒന്നിച്ചെത്തുന്നത്

ജയറാമും (Jayaram) മീര ജാസ്മിനും (Meera Jasmine) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സത്യന്‍ അന്തിക്കാട് (Sathyan Anthikad) ചിത്രം മകള്‍ (Makal) പെരുന്നാള്‍ റിലീസ് ആയി തിയറ്ററുകളിലേക്ക്. ഏപ്രില്‍ 29ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ജയറാമും മീര ജാസ്മിനും ഒന്നിച്ചെത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണിത്. അതേസമയം പെരുന്നാള്‍ റിലീസ് ആയി മമ്മൂട്ടി ചിത്രം സിബിഐ 5 ഉും എത്തുന്നുണ്ട്. മെയ് 1 ഞായറാഴ്ചയാണ് സിബിഐ 5 ന്‍റെ റിലീസ്.

ആറ് വര്‍ഷത്തിനു ശേഷമാണ് മീര ജാസ്‍മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തെത്തുന്നത്. ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണിത്. 2008ലാണ് ഇന്നത്തെ ചിന്താവിഷയം പുറത്തെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ് ജയറാം ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നുവാണ് ജയറാം അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം. ജയറാമും മീര ജാസ്മിനും ഇതിനുമുന്‍പ് ഒരു ചിത്രത്തില്‍ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. സജി സുരേന്ദ്രന്‍റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്സ് ആണിത്.

ജയറാമിനും മീരയ്ക്കുമൊപ്പം ദേവിക സഞ്ജയ്, ശ്രീനിവാസന്‍, സിദ്ദിഖ്, നസ്‍ലെന്‍, ഇന്നസെന്‍റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. എസ് കുമാര്‍ ആണ് ഛായാ​ഗ്രഹണം. സം​ഗീതം വിഷ്ണു വിജയ്, പശ്ചാത്തല സം​ഗീതം രാഹുല്‍ രാജ്, ​ഗാനരചന ഹരിനാരായണന്‍, എഡിറ്റിം​ഗ് കെ രാജ​ഗോപാല്‍, കലാസംവിധാനം മനു ജ​ഗത്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം പാണ്ഡ്യന്‍, സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനും അനില്‍ രാധാകൃഷ്ണന്‍, സഹസംവിധാനം അനൂപ് സത്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സ്റ്റില്‍സ് എം കെ മോഹനന്‍ (മോമി), അഡീഷണല്‍ സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, പരസ്യകല ജയറാം രാമചന്ദ്രന്‍ എന്നിവരാണ് മറ്റ് അണിയറക്കാര്‍.

മൂന്ന് വര്‍ഷത്തിനു ശേഷമാണ് സത്യന്‍ അന്തിക്കാട് പുതിയ ചിത്രവുമായി എത്തുന്നത്. 2018ല്‍ പുറത്തെത്തിയ ഞാന്‍ പ്രകാശന്‍ ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ അവസാന ചിത്രം. 2021 ഏപ്രിലിലാണ് സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ
ഐഎഫ്എഫ്കെ നവാഗത സംവിധായകനുള്ള രജതചകോരം തനുശ്രീ ദാസിനും സൗമ്യാനന്ദ ഷാഹിക്കും