
പ്രശസ്ത മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു. 75ആം വയസ്സിൽ ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് നാലിന് ചെന്നൈ നെസപാക്കം വൈദ്യുതശ്മശാനത്തിൽ നടക്കും
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്ക് ചമയമിട്ട പ്രതിഭയ്ക്ക് വിട. നടൻ സത്യന്റെ മേക്കപ്പ്മാൻ കൃഷ്ണരാജിന്റെ സഹായി ആയി പതിനാറാം വയസിൽ സിനിമയിൽ എത്തിയ പാണ്ഡ്യൻ 1978ൽ മദാലസയിലൂടെ സ്വാതന്ത്ര മേക്കപ്പ് മാൻ ആയി. പ്രമുഖ സംവിധായകർക്കും താരങ്ങൾക്കും പ്രിയങ്കരനായി തുടർന്നുള്ള അഞ്ച് പതിറ്റാണ്ട് പ്രേംനസീർ, രജനികാന്ത്, എൻടിആര്‍, കമൽഹാസൻ മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങള്‍ മുതൽ ഫഹദ് ഫാസിൽ വരെ നിരവധി തലമുറകൾക്കൊപ്പം പ്രവര്‍ത്തിച്ചു.
കുറുക്കന്റെ കല്യാണം മുതൽ ഇങ്ങോട്ടുള്ള സിനിമകളിൽ പാണ്ഡ്യന് സ്ഥിരമായി ഇടം ഒരുക്കി സംവിധായകൻ സത്യൻ അന്തിക്കാട്. ഹൃദയശസ്ത്രക്രിയ്ക്കും വിശ്രമത്തിനും ശേഷമുള്ള പാണ്ഡ്യന്റെ തിരിച്ചുവരവിനായി മനസ്സിനക്കരെയുടെ ചിത്രീകരണം സത്യൻ നീട്ടിവച്ചതും സൗഹൃദത്തിന്റെ തെളിവായി. സത്യന് അന്തിക്കാടിന്റെ ‘ഹൃദയപൂര്‍വമാണ്’ അവസാന ചിത്രവും. 2001ൽ പുറത്തിറങ്ങിയ മധുരനൊമ്പരക്കാറ്റ് എന്ന സിനിമയിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച മക്കപ്പ്മാനുള്ള അവാര്‍ഡ് ലഭിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളാല്‍ മൂന്ന് മാസമായി വിശ്രമത്തിൽ ആയിരുന്നു പാണ്ഡ്യൻ.
ഇന്നലെ വൈകീട്ട് ഉറക്കത്തിനിടെയായിരുന്നു വിയോഗം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ