ബ്രഹ്‍മാണ്ഡ ചിത്രവുമായി ചിരഞ്ജീവി, 'സെയ്‍ റാ നരസിംഹ റെഡ്ഡി'യുടെ മെയ്ക്കിംഗ് വീഡിയോ

By Web TeamFirst Published Aug 14, 2019, 4:09 PM IST
Highlights

ചരിത്രസിനിമയായ 'സെയ് റാ നരസിംഹ റെഡ്ഡി'യിൽ  ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ചിത്രത്തിന്റെ യുദ്ധ രംഗത്തിന് മാത്രമായി ചിലവഴിക്കുന്നത് 55 കോടി രൂപയാണ്

ചിരഞ്ജീവി നായകനാവുന്ന ബ്രഹ്‍മാണ്ഡ ചിത്രം 'സെയ്‍ റാ നരസിംഹ റെഡ്ഡി'യുടെ മെയ്ക്കിംഗ് വീഡിയോ പുറത്തിറങ്ങി. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചരിത്രസിനിമയായ 'സെയ് റാ നരസിംഹ റെഡ്ഡി'യിലെ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ചിത്രത്തിന്റെ യുദ്ധ രംഗത്തിന് മാത്രമായി ചിലവഴിക്കുന്നത് 55 കോടി രൂപയാണ്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിൽ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

click me!