ബോളിവുഡ് ചിത്രമായ ദൃശ്യം 3 അഥവാ ദൃശ്യം ദ കൺക്ലൂഷൻ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ബോളിവുഡ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ദൃശ്യം 3(ദൃശ്യം ​ദ കൺക്ലൂഷൻ). മോഹന്‍ലാല്‍ നായകനായ മലയാളം ദൃശ്യം 3യുടെ റിലീസ് കഴിഞ്ഞ് നാലാം മാസങ്ങൾക്കിപ്പുറം റിലീസ് ചെയ്ത ​ഹിന്ദി പതിപ്പ് പ്രേക്ഷകരെ നിരാശരാക്കിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അഭിനയത്തിലും മേക്കിങ്ങിലും പുതുമ സൃഷ്ടിച്ച് കൊണ്ടാണ് ചിത്രം എത്തിയിരിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. ഏറ്റവും മികച്ച രീതിയിലുള്ള എൻഡിം​ഗ് ആണ് സിനിമയ്ക്ക് നൽകിരിയിരിക്കുന്നതെന്നും ഇവർ പറയുന്നു.

പ്രമുഖ നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 4.5/5 റേറ്റിംഗ് ആണ് നൽകിയിരിക്കുന്നത്. ഒപ്പം "ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ" എന്നും അദ്ദേഹം ദൃശ്യം 3യെ വിശേഷിപ്പിച്ചിട്ടുണ്ട്. 'പെർഫക്ട് മൂവി. മലയാളത്തെക്കാൾ അതി ​ഗംഭീരമായാണ് ഈ സിനിമ ഹിന്ദിയിൽ അവർ ഒരുക്കിയിരിക്കുന്നത്. ദൃശ്യം എന്ന പേര് പോലും ഏറ്റവും പെർഫെക്ട് ആയ ടൈറ്റിൽ ആണ് എന്ന് കൂടി തെളിയിക്കുന്ന സിനിമയാണ് ഇത്. ട്വിസ്റ്റ് എല്ലാം ഗംഭീരം. ഈ കഥ ആണ് ലാലേട്ടനെ വെച്ച് മലയാളത്തിൽ ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ പടം ആയിരുന്നേനെ. ലാലേട്ടന്റെ ഗംഭീര പെർഫോമൻസും കാണാമായിരുന്നു', എന്ന് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെടുന്നു.

Scroll to load tweet…

"തുടക്കം മുതൽ ഒടുക്കം വരെ ദൃശ്യം 3 ഒരു മികച്ച ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്നുണ്ട്. മലയാളം പതിപ്പിനേക്കാൾ മികച്ച രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മികച്ച തിരക്കഥയും പശ്ചാത്തല സംഗീതവും അതോടൊപ്പം അഭിനേതാക്കളുടെ ശക്തമായ പ്രകടനവും ആണ് പടത്തെ മികച്ചതാക്കിയിരിക്കുന്നത്. സിനിമയെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവായ കാര്യം, ഇതിലെ ട്വിസ്റ്റുകൾ ഒട്ടും പ്രവചിക്കാൻ കഴിയാത്തവയാണ് എന്നതാണ്", എന്ന് മറ്റൊരു പ്രേക്ഷകനും ട്വിറ്ററിൽ കുറിച്ചിരിക്കുന്നു. ജയ്‌ദീപ് അഹ്ലാവത്തിന്റെ പ്രകടനവും ചിത്രത്തിന് മികവേകുന്നതാണെന്നും ഇവർ പറയുന്നുണ്ട്.

Scroll to load tweet…

മലയാളം ഒറിജിനലില്‍ നിന്ന് കഥയില്‍ ചില മാറ്റങ്ങളോടെയാവും ഹിന്ദി റീമേക്ക് എത്തുകയെന്ന് ജീത്തു ജോസഫ് തന്നെ നേരത്തെ പറഞ്ഞിരുന്നു. ഹിന്ദി പ്രേക്ഷകരുടെ അഭിരുചി അനുസരിച്ച് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതായാണ് അവര്‍ അറിയിച്ചതെന്നും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ജീത്തു അറിയിച്ചിരുന്നു. അഭിഷേക് പഥക് ആണ് ദൃശ്യം ദ കൺക്ലൂഷൻ സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming