അത് രജനി ആയിരുന്നില്ലേ? 'ജയിലര്‍ 2' ടീസറില്‍ ഡ്യൂപ്പ് എന്ന് ആരോപണം; പ്രതികരണവുമായി അണിയറക്കാര്‍

Published : Jan 17, 2025, 08:54 PM IST
അത് രജനി ആയിരുന്നില്ലേ? 'ജയിലര്‍ 2' ടീസറില്‍ ഡ്യൂപ്പ് എന്ന് ആരോപണം; പ്രതികരണവുമായി അണിയറക്കാര്‍

Synopsis

തമിഴില്‍ ഏറ്റവും പ്രീ റിലീസ് ഹൈപ്പ് നേടാന്‍ സാധ്യതയുള്ള അപ്‍കമിംഗ് ചിത്രം

തമിഴിലെ അപ്കമിം​ഗ് പ്രോജക്റ്റുകളില്‍ വന്‍ ഹൈപ്പ് ഉള്ള ചിത്രങ്ങളിലൊന്നാണ് ജയിലര്‍ 2. പൊങ്കല്‍ ദിനത്തിലാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചിത്രത്തിന്‍റെ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. 4 മിനിറ്റ് ദൈര്‍ഘ്യമുള്ള അനൗണ്‍സ്‍മെന്‍റ് ടീസര്‍ ഒരു സിനിമയുടെ മട്ടും മാതിരിയും ഉള്ളത് തന്നെ ആയിരുന്നു. 4 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് തെരഞ്ഞെടുത്ത തിയറ്ററുകളിലും പ്രദര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ ടീസറിന് പിന്നാലെ ചിലര്‍ ഒരു വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. രജനികാന്തിന് പകരം ചില ഷോട്ടുകളില്‍ ഡ്യൂപ്പിനെ ഉപയോ​ഗിച്ചു എന്നതായിരുന്നു അത്. ഇതിന് പ്രതികരണമെന്ന നിലയില്‍ ടീസറിന്‍റെ ബിടിഎസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയ എല്ലാ ഷോട്ടുകളിലും സാക്ഷാല്‍ രജനികാന്ത് തന്നെയാണ് അഭിനയിച്ചിരിക്കുന്നതെന്ന് ബിടിഎസ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. 4 മിനിറ്റ് 22 സെക്കന്‍ഡ് ആണ് ബിടിഎസ് വീഡിയോയുടെ ദൈര്‍ഘ്യം. 

സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു. രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും വലിയ കൈയടി നേടി. അതേസമയം രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. 

ജയിലര്‍ 2 ന് ഇടാന്‍ രണ്ട് പേരുകളാണ് നെല്‍സണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. രജനികാന്തിന്‍റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാ​ഗമെന്നാണ് അറിയുന്നത്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. 

ALSO READ : 'ലവ്ഡെയില്‍' ഫെബ്രുവരി 7 ന് തിയറ്ററുകളിലേക്ക്

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍