ട്രെയിലറെത്താനിരിക്കെ ആ ഹിറ്റ് ഡയലോഗ് പറഞ്ഞ് മോഹൻലാല്‍, മലൈക്കോട്ടൈ വാലിബൻ യുദ്ധം തുടങ്ങാറായി

Published : Jan 18, 2024, 06:13 PM IST
ട്രെയിലറെത്താനിരിക്കെ ആ ഹിറ്റ് ഡയലോഗ് പറഞ്ഞ് മോഹൻലാല്‍, മലൈക്കോട്ടൈ വാലിബൻ യുദ്ധം തുടങ്ങാറായി

Synopsis

വാലിബനിലെ ആ ഹിറ്റ് ഡയലോഗ് പറയുന്ന മോഹൻലാല്‍.

മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതാണ് ആ ഹൈപ്പിന്റെ കാരണവും. മലൈക്കോട്ടൈ വാലിബൻ ആവേശം ഉയര്‍ത്തി ട്രെയിലര്‍ പുറത്തുവിടാനിരിക്കുകയാണ്. ടീസറിലെ ഹിറ്റ് ഡയലോഗ് മോഹൻലാല്‍ പറഞ്ഞതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

കാണാൻ പോകുന്നത് നിജം എന്ന ടീസര്‍ ഡയലോഗാണ് നായകൻ മോഹൻലാല്‍ ഇന്ന് മലൈക്കോട്ടൈ വാലിബന്റെ പ്രമോഷൻ വേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പറഞ്ഞത്. മലൈക്കോട്ടൈ വാലിബലിനിലെ നായകൻ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കി. നടൻ എന്ന നിലയിലും മോഹൻലാലിന് ചിത്രം മികച്ച ഒരു അവസരമായിരിക്കും മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.

മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനെ കുറിച്ചുള്ള വിവരങ്ങള്‍ മലയാള മനോരമയാണ് നേരത്തെ പുറത്തുവിട്ടിരുന്നു. മോഹൻലാൻ നായകനാകുന്ന മലൈക്കോട്ടൈ വാലിബൻ സിനിമ ഒരു അഭ്യാസിയുടെ ജീവിതം ബുദ്ധസന്യാസികളുടെ ജീവിത പശ്ചാത്തലത്തില്‍ പറയുന്ന ഫാന്റസി ത്രില്ലര്‍ എന്നാണ് മലയാള മനോരമ വ്യക്തമാക്കിയിരിക്കുന്നു. അപൂര്‍വ അനുഭവമാണ് മലൈക്കോട്ടൈ വാലിബനെന്ന് പറയുന്ന മോഹൻലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാജിക്കാണ് എന്നും വ്യക്തമാക്കുന്നു. സിനിമയ്‍‍ക്ക് അപ്പുറത്തേയ്‍ക്കുള്ള ഒരു യാത്രയാണെന്നും ഇത് ആയിരക്കണിക്കിനാളുകള്‍ മണ്ണും പൊടിയും ചൂടും നിറഞ്ഞ ലൊക്കേഷനുകളില്‍ നടത്തിയ കഠിനാദ്ധ്വാനമാണെന്നും മോഹൻലാല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും വലിയ ആത്മവിശ്വാസത്തിലാണ് മോഹൻലാല്‍. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മനോഹരമായിട്ടാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് മോഹൻലാല്‍ ഇന്നും അഭിപ്രായപ്പെട്ടിരിക്കുന്നത്. സംഗീതത്തിനുള്ള പ്രാധാന്യവും മോഹൻലാല്‍ പരാമര്‍ശിച്ചു. മലൈക്കോട്ടൈ വാലിബൻ വേറിട്ട ഒരു ചിത്രമായിരിക്കും എന്നും മോഹൻലാല്‍ അഭിപ്രായപ്പെടുന്നു.

Read More: ഉപേക്ഷിച്ച ആ മോഹൻലാല്‍ സിനിമയിലെ രംഗം മറ്റൊന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍