
വിവിധ ജനപ്രിയ റിയാലിറ്റി ഷോകളിലും സീരയലിലുമായി പ്രേക്ഷകര്‍ക്ക് പരിചിതരാണ് മാളവികയും തേജസും. 'നായികനായകനി'ലൂടെ തുടങ്ങിയ പരിചയമാണ് വിവാഹത്തിലെത്തിയത്. വിവാഹം ആലോചിക്കുന്ന സമയത്ത് അറിയാവുന്നൊരാളായാല്‍ നല്ലതാണെന്നുണ്ടായിരുന്നു. അങ്ങനെയാണ് മാളവികയെ ആലോചിച്ചതെന്ന് തേജസ് പറഞ്ഞിരുന്നു. തേജസിനൊപ്പം ഹണിമൂണ്‍ യാത്രയിലാണ് മാളവിക. തായ്‌ലന്‍ഡ് യാത്രയ്ക്ക് ശേഷം ദുബായിലേക്ക് പോയിരുന്നു.
ദുബായ് യാത്രയ്ക്കിടയിലെ രസകരമായൊരു വിശേഷം പങ്കിട്ടെത്തിയിരിക്കുകയാണ് തേജസ്. ഭാര്യയ്‌ക്കൊപ്പം ബെല്ലി ഡാന്‍സ് കണ്ടപ്പോഴുള്ള അവസ്ഥ എന്ന ക്യാപ്ഷനോടെയായാണ് തേജസ് പുതിയ വീഡിയോ പങ്കിട്ടത്. ഡാന്‍സ് കാണുന്നതിനിടെ മാളവിക തേജസിന്റെ എക്‌സ്പ്രഷന്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. നാണത്തോടെ കണ്ണുപൊത്തുകയായിരുന്നു തേജസ്. യൂട്യൂബില്‍ കണ്ടാല്‍ മതിയായിരുന്നുവെന്നും തേജസ് കുറിച്ചിട്ടുണ്ട്. മാളവികയായിരുന്നു വീഡിയോയ്ക്ക് താഴെയായി ആദ്യം കമന്റുമായെത്തിയത്. ആരാധകരും കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.
പറയുന്നത് കേട്ടാല്‍ തോന്നും ഒന്നും കാണാന്‍ പറ്റിയില്ലെന്ന്. ഇതുപോലെയുള്ള കുറച്ച് തെളിവുകള്‍ എന്റെ കൈയ്യിലുണ്ടെന്നായിരുന്നു മാളവിക പറഞ്ഞത്. നിന്റെ കയ്യില്‍ എന്ത് തെളിവാണുള്ളത്?. ഇന്ന് സൂര്യാസ്‍തമയത്തിന് മുന്‍പ് അത് തനിക്ക് കിട്ടിയിരിക്കണമെന്നായിരുന്നു തേജസിന്റെ മറുപടി. പിള്ളേരെ വീട്ടില്‍ പോയി തല്ലുപിടിക്കെന്നും വീഡിയോയ്‍ക്ക് ചിലര്‍ കമന്റിട്ടു.
ഇരുപത്തിനാലാം പിറന്നാള്‍ ദുബായില്‍ വെച്ചായിരുന്നു സീരിയല്‍ നടി മാളവിക ആഘോഷിച്ചത്. മനസിലുണ്ടായിരുന്ന സ്‌കൈ ഡൈവ് ആഗ്രഹവും താരം സഫലീകരിച്ചു. ഇത് ശരിക്കും സര്‍പ്രൈസായി, കുറച്ച് ധൈര്യമൊക്കെയുള്ളവര്‍ക്ക് കൂളായി സ്‌കൈ ഡൈവ് ചെയ്യാമെന്നായിരുന്നു മാളവിക പറഞ്ഞത്. തങ്ങളുടെ വിവാഹത്തെ കുറിച്ച് മാളവിക തന്നെയാണ് യൂട്യൂബ് വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. കല്യാണ ഒരുക്കങ്ങളും വിവാഹ ദിനത്തിലെ വിശേഷങ്ങളുമെല്ലാം വ്ലോഗിലൂടെ പ്രേക്ഷകരുമായി താരം പങ്കുവെച്ചിരുന്നു. പിന്നീടുള്ള ഓരോ വിശേഷങ്ങളും യാത്രകളും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ മാളവിക എത്തിച്ചിരുന്നു. തേജസ് പങ്കുവെച്ച വീഡിയോയും ശ്രദ്ധയാകര്‍ഷിക്കുകയാണ്.
മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്