
തെന്നിന്ത്യന്‍ താര സുന്ദരി മാളവിക മോഹനനെ 'ദി രാജാ സാബ്' സ്വാഗതം ചെയ്ത് അണിയറ പ്രവർത്തകർ. സെറ്റില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ചാണ് മാളവികയെ സിനിമയിലേക്ക് സ്വാഗതം ചെയ്തത്. റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി രാജാ സാബ്'. കഴിഞ്ഞ ദിവസം ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടതോടെ ആരാധകരെ ഏറെ പ്രതീക്ഷയിലാഴ്ത്തിയ ഈ പ്രഭാസ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 2025 ഏപ്രിൽ 10നാണ് ചിത്രം തിയറ്ററുകളിലെത്തുക.
നിലവിൽ 40% ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഓഗസ്റ്റ് 2 മുതലാണ് ആരംഭിക്കുന്നത്. തമൻ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ സി കമൽകണ്ണനാണ്.
ഫാമിലി എൻ്റർടെയ്‌നർ 'പ്രതി റോജു പാണ്ഡഗെ', റൊമാൻ്റിക് കോമഡി 'മഹാനുഭാവുഡു' എന്നീ ചിത്രങ്ങൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി രാജാ സാബ്'. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ