Asianet News MalayalamAsianet News Malayalam

'ജാതി-മത വ്യത്യാസമില്ലാതെ, രാഷ്ട്രീയ ഭേദമന്യേ, മനുഷ്യന് കൂട്ടായി മനുഷ്യനെന്ന വിചാരം, ഒറ്റക്കെട്ടായി'; സിത്താര

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിത്താര സംഭാവന നല്‍കിയിട്ടുണ്ട്. 

singer sithara krishnakumar donate one lakh in kerala chief minister relief fund, Wayanad landslide
Author
First Published Aug 4, 2024, 9:51 PM IST | Last Updated Aug 4, 2024, 9:57 PM IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ​ഗായിക സിത്താര കൃഷ്ണകുമാർ. ഒരു ലക്ഷം രൂപയാണ് സിത്താര കൈമാറിയത്. ഒപ്പം ഹൃദ്യമായൊരു കുറിപ്പും സിത്താര പങ്കുവച്ചിട്ടുണ്ട്. എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ദുരിതബാധിതർക്ക് വേണ്ടി ചെയ്യണമെന്ന് സിത്താര ആവശ്യപ്പെടുന്നുമുണ്ട്. 

"ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ, മനുഷ്യന് കൂട്ടായി മനുഷ്യൻ എന്ന ഒരേയൊരു വിചാരത്തിൽ ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച്ചകളാണ് എങ്ങും. രാപ്പകൽ ഇല്ലാതെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെടുന്ന സൈനികർ, പൊലീസ്, ഫയർഫോഴ്‌സ്, സാധാരക്കാരായ മനുഷ്യർ, സന്നദ്ധ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, അധ്യാപകർ ഇവരുടെ പ്രവർത്തനങ്ങളെക്കാൾ വലുതല്ല നമ്മുടെ ഏത് സംഭാവനയും! എന്നിരുന്നാലും, 2018 ലെ പ്രളയത്തിൽ ഒരു വലിയ പരിധിവരെ ഇത്തരം പ്രകൃതിദുരന്തം ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും, തീരാവ്യഥകളും നേരിട്ട് കണ്ടും കൊണ്ടും അനുഭവിച്ചതിന്റെ പരിചയത്തിൽ പറയാൻ സാധിക്കും- അതിലും വ്യാപ്തിയേറിയ ഈ ദുരന്തത്തിൽ നിന്നും, ആ പ്രദേശത്തെ ജനങ്ങൾക്ക് മാനസികമായും, ശാരീരികമായും, സാമ്പത്തികമായും സൗഖ്യപ്പെടുക എന്നത് ഏറെ ശ്രമകരമാണ്. അതിനായി നമുക്ക് ഓരോരുത്തർക്കും തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാം", എന്ന് സിത്താര പറയുന്നു. 

"ഒരുമിച്ച് മുന്നോട്ട് നീങ്ങി സകല കടമ്പകളും കടന്നു പരിചയമുള്ളവരാണ് നമ്മൾ. ഇത്തവണയും നമ്മൾ എല്ലാ ദുരന്തങ്ങളും, ദുരിതങ്ങളും മറികടന്ന് കൂടുതൽ ശക്തിയോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും, തീർച്ച", എന്നും ​ഗായിക കൂട്ടിച്ചേർത്തു.

'എല്ലാം മണ്ണോട് മണ്ണായി പുതയപ്പെട്ടു..'; പൊട്ടിക്കരഞ്ഞ് മൻസൂർ അലിഖാൻ

അതേസമയം, സിനിമാ മേഖലയിലെ ഒട്ടനവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്. മമ്മൂട്ടി, ദുല്‍ഖര്‍, മോഹന്‍ലാല്‍, ചിരഞ്ജീവി, രാം ചരണ്‍, സൂര്യ, കമല്‍ഹാസന്‍, ജ്യോതിക, കാര്‍ത്തി, അല്ലു അര്‍ജുന്‍, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിര തന്നെ വയനാടിനായി കൈ കോര്‍ത്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios