രജനികാന്തിന്റെ വില്ലനായി ചെമ്പൻ വിനോദ്!

By Web TeamFirst Published May 8, 2019, 4:38 PM IST
Highlights

ചെമ്പൻ വിനോദ് വീണ്ടും തമിഴ് സിനിമയില്‍ അഭിനയിക്കുന്നു. എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ദര്‍ബാറിലാണ് ചെമ്പൻ വിനോദ് അഭിനയിക്കുന്നത്. വില്ലൻ കഥാപാത്രമായിട്ടായിരിക്കും ചെമ്പൻ വിനോദ് അഭിനയിക്കുക. മുംബൈയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

പ്രതീക് ബബ്ബാറാണ് ദര്‍ബാറില്‍ പ്രധാന വില്ലൻ കഥാപാത്രമായി എത്തുന്നത്. പ്രതീക് ബബ്ബാറിന്റെ കൂട്ടാളിയായിട്ടാണ് ചെമ്പൻ വിനോദ് അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായിട്ടുമാണ് രജനികാന്ത് അഭിനയിക്കുന്നത്. ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ ആദ്യ പകുതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായിട്ടും രണ്ടാം പകുതിയില്‍ പൊലീസ് ഓഫീസറായിട്ടുമാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. നയൻതാരയാണ് നായിക.  കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. മലയാളി താരം നിവേത രജനികാന്തിന്റെ മകളായി അഭിനയിക്കുന്നു.  സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ.  എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!