'ഫോട്ടോ വേണോയെന്ന് ഇങ്ങോട്ട് ചോദിച്ചു, ഏറ്റവും ശാന്തനായ വ്യക്തി; ആ 42 നിബന്ധനകൾ വെറും കെട്ടുകഥ'; തുറന്നുപറഞ്ഞ് ശിവ ഹരിഹരൻ

Published : Feb 15, 2026, 10:38 PM IST
Malayalam actor Shiva Hariharan quashes 42 rules claims against Allu arjun

Synopsis

Malayalam actor Shiva Hariharan quashes 42 rules claims against Allu Arjun. അല്ലു അർജുനെ കാണാൻ '42 നിബന്ധനകൾ' ഉണ്ടെന്ന വിവാദ പ്രചരണങ്ങൾ മലയാള നടൻ ശിവ ഹരിഹരൻ തള്ളി. ഈ വാർത്തകൾ വെറും കെട്ടുകഥകളാണെന്ന് അദ്ദേഹം പറഞ്ഞു.

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെതിരെയുള്ള '42 നിബന്ധനകൾ' എന്ന വിവാദപ്രചരണങ്ങൾ തള്ളി മലയാള നടൻ ശിവ ഹരിഹരൻ. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകൾ വെറും കെട്ടുകഥകളാണെന്നും അല്ലു അർജുൻ താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മാന്യനായ വ്യക്തിയാണെന്നും ശിവ തന്‍റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കി.

അടുത്തിടെ ഒരു പ്രമുഖ ബ്രാൻഡിന്‍റെ പരസ്യ ചിത്രീകരണത്തിനിടെ അല്ലുവിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രതികരണം. അല്ലു അർജുനെ കാണാൻ കർശനമായ നിയമങ്ങൾ പാലിക്കണമെന്ന തരത്തിൽ ആരാധകരിൽ നിന്നും ലഭിച്ച സന്ദേശങ്ങൾക്കുള്ള മറുപടിയായാണ് ശിവ ഈ പോസ്റ്റ് പങ്കുവെച്ചത്. ശിവ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്,

"ആ 42 നിയമങ്ങളെക്കുറിച്ചുള്ള കിംവദന്തികളെക്കുറിച്ച് എനിക്ക് ഒരുപാട് ആരാധക സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്, അത് വെറും കെട്ടുകഥയാണ്! ഞാൻ ഇതുവരെ കൂടെ പ്രവർത്തിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശാന്തനും ദയാലുവുമായ നടന്മാരിൽ ഒരാളാണ് അദ്ദേഹം. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ ചോദിക്കാൻ മടിച്ചുനിൽക്കുകയാണെന്ന് മനസ്സിലാക്കി അദ്ദേഹം വളരെ ദയയോടെ പെരുമാറി. അദ്ദേഹം തന്നെ ഞങ്ങളോട് ഫോട്ടോ വേണോ എന്ന് ചോദിക്കുകയും, ഷൂട്ടിംഗിന് ശേഷം കാത്തുനിൽക്കുകയും, ഞങ്ങൾക്ക് ഫോട്ടോകൾ ലഭിച്ചുവെന്ന് ഉറപ്പാക്കാൻ മാനേജർമാരെ അയക്കുകയും ചെയ്തു! 'ഹാപ്പി' മുതൽ അദ്ദേഹത്തിന്‍റെ വലിയ ആരാധകനായ ഏതൊരു മലയാളിയെയും പോലെ, ഇപ്പോൾ ആ ആരാധന ഇരട്ടിയായി", ശിവ കുറിച്ചു.

അടിസ്ഥാന രഹിത ആരോപണങ്ങൾ

അല്ലു അർജുനെ കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 'പ്രോട്ടോക്കോളുകളെ' കുറിച്ച് ഒരു പോഡ്കാസ്റ്റിൽ ഉയർന്ന പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ താരത്തിനൊപ്പം നേരിട്ട് പ്രവർത്തിച്ച ശിവയെപ്പോലുള്ളവരുടെ വെളിപ്പെടുത്തലുകൾ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചിരിക്കുകയാണ്. 

 

 

ഒട്ടേറെ പരസ്യ ചിത്രങ്ങളുടേയും ഫീച്ചർ സിനിമകളുടേയും ഭാഗമായിട്ടുള്ള ശിവ ഇതിനകം പ്രേതം 2, മനോഹരം, ഹെലൻ, അവിയൽ, തൃശങ്കു, ഹൃദയം, ബൾട്ടി, ആലപ്പുഴ ജിങ്കാന, വലതുവശത്തെ കള്ളൻ തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഇതാര് മറവത്തൂർ കനവിലെ ചാണ്ടിക്കുഞ്ഞോ?'; 'പള്ളിച്ചട്ടമ്പി'യിലെ ടൊവിനോയുടെ ലുക്ക് ചർച്ചയാവുന്നു
പതിമൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ കോമ്പോ; ലൗലജന്റെ സ്വന്തം നൈസി; L366 പുത്തൻ അപ്‌ഡേറ്റ്