
ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാനറെ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണൻ പാലക്കാട് സ്വദേശിയാണ്. വ്യോമസേന ഉദ്യോഗസ്ഥനായ പ്രശാന്ത് ബാലകൃഷ്‍ണനുമായി വിവാഹിതയായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന. 2024 ജനുവരി 27നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്നും ലെന വെളിപ്പെടുത്തി. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ലെന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ചത്. പാലക്കാട് സ്വദേശിയായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനു പുറമേ ബഹിരാകാശ ദൗത്യത്തിനായി ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്‍ണൻ, വിങ് കമാന്‍ഡര്‍ ശുഭാൻശു ശുക്ല എന്നിവരെയാണ് തെരഞ്ഞെടുത്തത്. നാല് പേർക്കും പ്രധാനമന്ത്രി മോദി വേദിയില്‍ വെച്ച് ആസ്ട്രനോട്ട് ബാഡ്‍ജുകളും സമ്മാനിച്ചു. വ്യോമസേനയിലെ പൈലറ്റുമാരാണ് നാലു പേരും.
മലയാളത്തിന്റെ പ്രിയപ്പെട്ട നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായും സഹ നടിയുമായെക്കെ തിളങ്ങിയിട്ടുണ്ട് ലെന. ജയരാജിന്റെ 'സ്‍നേഹം'ത്തിലൂടെയായിരുന്നു ലെന മലയാള സിനിമയില്‍ അരങ്ങേറിയത്. 'കരുണം', 'ഒരു ചെറു പുഞ്ചിരി' സിനിമകള്‍ക്കു പുറമേ 'ദേവദൂതൻ', 'ഇന്ദ്രിയം', 'കൊച്ച് കൊച്ച് സന്തോഷങ്ങള്‍', 'ശാന്തം' തുടങ്ങിവയിലും വേഷമിട്ട ലെന 'രണ്ടാം ഭാവ'ത്തില്‍ നായിക പ്രാധാന്യമുള്ള കഥാപാത്രമായി. തുടര്‍ന്ന് വിദ്യാഭ്യാസത്തിനായി ഒരിടവേളയെടുത്ത ലെന തിരിച്ചുവരുന്നത് 2007ല്‍ 'ബിഗ് ബി'യിലൂടെയാണ്.
തുടര്‍ന്ന് ലെന വീണ്ടും മലയാള സിനിമയില്‍ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. കെജിഎഫ് 2 എന്ന കന്നഡ ചിത്രത്തിന്റെ മലയാളം പതിപ്പിന് നടി ലെന ശബ്‍ദം നല്‍കുകയും ചെയ്‍തു. മലയാളത്തില്‍ സംപ്രേഷണം ചെയ്‍ത ഹിറ്റ് സീരിയലുകളായ സ്‍നേഹ, ഓമനത്തിങ്കള്‍പക്ഷി, ഓഹരി തുടങ്ങിയവയില്‍ ലെന മികച്ച വേഷങ്ങള്‍ ചെയ്‍തിരുന്നു.ലെന നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ടെലിവിഷനില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തിട്ടുണ്ട്.
Read More: മൂന്നുപേര്‍ക്ക് ഒന്നാം റാങ്ക്, മലയാള സിനിമാ നടൻമാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ