മമ്മൂട്ടിയുടെ യാത്ര 2 ഇനി ഒടിടിയില്‍, ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു, ആകെ നേടാനായത്

Published : Feb 27, 2024, 04:48 PM IST
മമ്മൂട്ടിയുടെ യാത്ര 2 ഇനി ഒടിടിയില്‍, ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു, ആകെ നേടാനായത്

Synopsis

യാത്ര 2വിന് ആകെ നേടാനായത്.  

തെലുങ്കില്‍ മമ്മൂട്ടി വിജയക്കൊടി പാറിച്ച ചിത്രമായിരുന്നു യാത്ര. അതിനാല്‍ യാത്രയുടെ രണ്ടാം ഭാഗം വരുമ്പോഴും താരത്തിന്റെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ വൻ തകര്‍ച്ച നേരിടാനായിരുന്നു ചിത്രത്തിന് വിധി. ഇതാ മമ്മൂട്ടിയുടെ യാത്ര 2 ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

യാത്ര 2 ഒരുങ്ങിയത് 50 കോടി രൂപയോളം ബജറ്റിലാണ്. എന്നാല്‍ ആഗോളതലത്തില്‍ ആകെ നേടാനായത് ഒമ്പത് കോടിയോളം മാത്രമാണ് എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഇന്ത്യയില്‍ നിന്ന് ആകെ 7.3 കോടി രൂപയും നേടാനായി. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒടിടി റിലീസായി മാര്‍ച്ച് എട്ടിന് എത്തും എന്നാണ് ഒടിടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യാത്രയില്‍ മമ്മൂട്ടി മുഖ്യമന്ത്രിയായ നായക കഥാപാത്രമായിട്ടായിരുന്നു എത്തിയത്. വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. യാത്ര രണ്ടില്‍ നായകൻ മുഖ്യമന്ത്രിയുടെ മകൻ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. നിലവിലെ മുഖ്യമന്ത്രായ ജഗമോഹൻ റെഡ്ഡിയായി ചിത്രത്തില്‍ എത്തിയത് തമിഴ് നടൻ ജീവയാണ്. ജീവയാണ് നായകനെങ്കിലും യാത്ര രണ്ടാം ഭാഗത്തിലും ആന്ധപ്രദശ് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയിട്ടുള്ള മമ്മൂട്ടി നിര്‍ണായകമായ രംഗങ്ങളില്‍ ഉണ്ടായിരുന്നു.

യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിൻ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്, സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടിരുന്നു. സംഗീതം നല്‍കിയത് കെയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യൻ സൂര്യനാണ്. വിതരണം ശിവ മേക ആയിരുന്നു.

Read More: മൂന്നുപേര്‍ക്ക് ഒന്നാം റാങ്ക്, മലയാള സിനിമാ നടൻമാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ