
കൊച്ചി:ചലചിത്ര ലോകത്തെ ഞെട്ടിച്ച് യുവ സംവിധായകന് ബല്രാജ് കളരിക്കലിന്റെ ആകസ്മിക വിടവാങ്ങല്. ഹൃദയാഘാതത്തെ തുര്ന്ന് എറണാകുളത്തെ അപ്പാര്ട്ട്മെന്റില് ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം. ബല്രാജ് ആദ്യമായൊരുക്കിയ വെബ് സീരിസ് 'കാപ്പി സ്ക്വാഡ്' രണ്ട് ദിവസം മുന്പാണ് ഒടിടിയിൽ റിലീസായത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവില് കഴിഞ്ഞ മാസമായിരുന്നു ബല്രാജിന്റെ വിവാഹം. ബല്രാജിന്റെ സ്വപ്നങ്ങള്ക്ക് ചിറക് മുളച്ച് വരുന്നതിനിടയിലാണ് യുവസംവിധായകൻ വല്ലാത്തൊരു പോക്ക് പോയത്. കൂട്ടുകാര്ക്കൊപ്പം താമസിക്കുന്ന പടമുകളിലെ ഫ്ലാറ്റില് ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ ബല്രാജ് ഉറങ്ങാന് കിടന്നത്. രാവിലെ എഴുന്നേല്ക്കാതായപ്പോള് ഒപ്പമുണ്ടായിരുന്നവര് മുറി തുറന്ന് വിളിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഹൃദയാഘാതമാണ് 28 കാരന്റെ ജീവനെടുത്തതെന്ന് ഡോക്ടര്മാര് സ്ഥിരീകരിച്ചു. കോട്ടയം മണിമലക്കാരനായ ബല്രാജ് നിരവധി ചിത്രങ്ങളിലും വെബ് സീരിസുകളിലുമെല്ലാം സഹസംവിധായകനായി പ്രവര്ത്തിച്ച ശേഷമാണ് സ്വതന്ത്രമായി കാപി സ്ക്വാഡ് എന്ന വെബ് സീരിസ് ഒരുക്കിയത്. രണ്ട് ദിവസം മുന്പ് ഹോട്ട് സ്റ്റാറില് സീരിസ് റിലീസായതിന്റെ സന്തോഷംത്തിലായിരുന്നു ബല്രാജ്. 38 എപ്പിസോഡുകളുടെ ചിത്രീകരണം പൂര്ത്തിയാക്കിയിട്ടുണ്ട്.
സീരിസിന്റെ ഷോ ഡയറക്ടര്ക്കൊപ്പമായിരുന്നു താമസം. കേരളാ ക്രൈം ഫയല് സീരിസിന്റെയും നിഴല്, മധുരം,ഡാഗിനി തുടങ്ങിയ സിനിമകളുടെയുമെല്ലാം ഭാഗമായിരുന്നു ബല്രാജ്. ആറു വര്ഷം നീണ്ട പ്രണയത്തിനൊടുവില് ഒരു മാസം മുന്പ്, സെപ്റ്റംബര് 12നായിരുന്നു ബല്രാജിന്റെ വിവാഹം. ആതിരയാണ് ഭാര്യ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ