'ചെറുതെന്നോ വലുതെന്നോ ഇല്ല, പറ്റുന്നത് ചെയ്യൂ'; വയനാടിനായി കൈകോർത്ത് സിനിമാലോകം

Published : Aug 03, 2024, 07:32 AM IST
'ചെറുതെന്നോ വലുതെന്നോ ഇല്ല, പറ്റുന്നത് ചെയ്യൂ'; വയനാടിനായി കൈകോർത്ത് സിനിമാലോകം

Synopsis

മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, സൂര്യ, ജ്യോതിക, കമൽഹാസൻ, കാർത്തി, നയൻതാര, ആസിഫ് അലി, നവ്യ, ടൊവിനോ തുടങ്ങി ഒട്ടനവധി താരങ്ങൾ ധനസഹായങ്ങൾ നൽകിയിട്ടുണ്ട്. ‌

യനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട് ഉറ്റവരെയും ഉടയവരെയും നഷ്ടമായി വിവിധ ക്യാമ്പുകളിൽ കഴിയുകയാണ് ഒട്ടനവധി പേർ. ഇവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിന് വേണ്ടി വിവിധ സന്നദ്ധപ്രവർത്തകർ രം​ഗത്ത് എത്തിയിട്ടുണ്ട്. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒട്ടേറെ പേർ സംഭാവനകൾ നൽകുന്നുമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ട് സിനിമാ താരങ്ങൾ രം​ഗത്ത് എത്തിയിട്ടുണ്ട്. അവരുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

"വലിയ വിഷമത്തിലൂടെയാണ് നമ്മൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. വയനാട് ദുരന്തത്തിന്റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. വയനാടിന്റെ അതിജീവനത്തിന് വേണ്ടി സ്വയം സന്നദ്ധരായി ആളുകൾ മുന്നോട്ട് വരുന്നതും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവരെയും ചേർത്ത് നിർത്തി കൊണ്ടുള്ളൊരു പ്രവർത്തവുമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ നമ്മളെ കൊണ്ട് പറ്റുന്നൊകു ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാം. നമ്മൾ ഒന്നിച്ച് ഇതും അതിജീവിക്കും", എന്നായിരുന്നു നടൻ ആസിഫ് അലി പറഞ്ഞത്. 

"കേരളത്തിൽ വലിയൊരു ഉരുൾപൊട്ടൽ ഉണ്ടായി. ഒരുപാട് സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ വീടും ജീവിതമാർ​ഗങ്ങളും ഒക്കെ നഷ്ടപ്പെട്ടു. നിരവധി പേർ ഇപ്പോൾ ക്യാമ്പുകളിൽ ആണ്. ഈ ഒരു സാഹചര്യത്തിൽ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങൾ ചെയ്യാൻ ശ്രമിക്കണം. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുത്ത് കൊണ്ടാകാം അല്ലെങ്കിൽ മറ്റേതെങ്കിലും സന്ന​ദ്ധ സംഘടനകൾ വഴിയാകാം. അതുമല്ലെങ്കിൽ നേരിട്ട് ഓരോ ക്യാമ്പുകളിലും വേണ്ട സാധനങ്ങൾ വാങ്ങി കൊടുക്കാം. ഏത് രീതിയിൽ ആണെങ്കിലും കഴിവിന്റെ പരമാവധി എല്ലാവരും ചെയ്യാൻ ശ്രമിക്കണം. ചെറിയ വലിയ തുക എന്നൊന്നും ഇല്ല. കഴിയുന്നത് പോലെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം. എന്നും മലയാളികൾ ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ളതാണ്. നമ്മൾ തമ്മിൽ എന്തൊക്കെ പടലപിണക്കങ്ങൾ ഉണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വിയോജിപ്പുകൾ ഉണ്ടെങ്കിലും മാനുഷികതയുടെ സമയം വരുമ്പോൾ നമ്മൾ ഒന്നിച്ച് നിൽക്കുകയും സഹായങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ മലയാളികൾ അത് തെളിയിച്ചിട്ടുള്ളതാണ്. അത് ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു", എന്നാണ് ടൊവിനോ തോമസ് പറഞ്ഞത്. 

'മക്കളെ..ഈ രക്ഷിക്കുന്നവർ പാർട്ടിക്കാരല്ല, മതക്കാരല്ല, നിങ്ങളുടെ ചോരയല്ല'; സുജാതയുടെ പോസ്റ്റിന് കയ്യടി

സമാനതകൾ ഇല്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത് എന്നും ദുരന്ത നിവാരണത്തിനായി നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ എല്ലാവരും ബാധ്യതസ്ഥരാണെന്നും അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സഹായം ചെയ്യണമെന്നും ബേസിൽ ജോസഫ് പറയുന്നു. ഇവർക്കൊപ്പം തന്നെ വേറെ നിരവധി താരങ്ങൾ സഹായം അഭ്യർത്ഥിച്ച് കൊണ്ട് രം​ഗത്ത് എത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, സൂര്യ, ജ്യോതിക, കമൽഹാസൻ, കാർത്തി, നയൻതാര, ആസിഫ് അലി, നവ്യ, ടൊവിനോ തുടങ്ങി ഒട്ടനവധി താരങ്ങൾ ധനസഹായങ്ങൾ നൽകിയിട്ടുണ്ട്. ‌

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..
'ഹീറോ ഇങ്ങനെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന് ഒരിക്കലും പറയില്ല..'; 'ടോക്സിക്' വിവാദത്തിൽ പ്രതികരണവുമായി ഭാവന