'ഞങ്ങളുടെ ടീച്ചറെ തിരികെകൊണ്ടുവരൂ', കെ കെ ശൈലജയെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് താരങ്ങളുടെ ക്യാംപെയ്‍ൻ

Web Desk   | Asianet News
Published : May 18, 2021, 05:48 PM IST
'ഞങ്ങളുടെ ടീച്ചറെ തിരികെകൊണ്ടുവരൂ', കെ കെ ശൈലജയെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് താരങ്ങളുടെ ക്യാംപെയ്‍ൻ

Synopsis

അഞ്‍ജലി മേനോൻ, കനി കുസൃതി, സംയുക്ത മേനോൻ, ഗീതു മോഹൻദാസ് തുടങ്ങി ഒട്ടേറെ പേരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.  

പിണറായി വിജയൻ രണ്ടാമത് ചരിത്ര വിജയം സ്വന്തമാക്കി അധികാരത്തിലെത്തുമ്പോള്‍ ഏറ്റവും ചര്‍ച്ചയാകുന്നത് മന്ത്രിസഭയിലെ കെ കെ ശൈലജയുടെ അസാന്നിദ്ധ്യമാണ്.  കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തേയ്‍ക്ക് പരിഗണിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.  പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നാണ് കെ ശൈലജ പ്രതികരിക്കുന്നത്. എന്നാല്‍ കെ കെ ശൈലജയെ മന്ത്രിയാക്കണമമെന്ന് ആവശ്യപ്പെട്ട ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂവെന്ന ക്യാംപെയ്ൻ ആരംഭിച്ചിരിക്കുകയാണ് താരങ്ങള്‍.

ഗൗരിയമ്മയ്‌ക്കൊപ്പമുള്ള കെ കെ ശൈലജയുടെ ചിത്രം പങ്കുവെച്ചാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് പ്രതിഷേധം അറിയിച്ചത്. മുമ്പ് ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത് ഉണ്ടായിരുന്നില്ല. അക്കാര്യം സൂചിപ്പിച്ചാണ് ഇപ്പോള്‍ ശൈലജയെ ഒഴിവാക്കിയതിനെതിരെ ഗീതു മോഹൻദാസ് പ്രതികരിച്ചിരിക്കുന്നത്. മന്ത്രിസഭയിൽ തുടരാൻ അർഹതയുണ്ട്, സംസ്ഥാനത്തെ ജനങ്ങൾ അവളുടെ കഴിവുള്ള നേതൃത്വത്തിന് അർഹരാണ് എന്നാണ് പാര്‍വതി തിരുവോത്ത് പ്രതികരിച്ചത്.

#beingourteacherback @shailajateacher deserves to be in the cabinet and the people of the state deserve her able leadership!

കേരള സര്‍ക്കാരിന് നാണക്കേട് എന്ന് കനി കുസൃതി പ്രതികരിച്ചിരിക്കുന്നു.

ആളുകൾക്ക് എന്നത്തേക്കാളും പ്രതീക്ഷയും ആത്മവിശ്വാസവും വിശ്വാസവും ആവശ്യമുള്ള ഒരു സമയത്ത്, ഇത്രയധികം ഭൂരിപക്ഷം നേടിയവരെപ്പോലുള്ള ഒരു ഉന്നതനായ മന്ത്രി ജനങ്ങൾക്ക് നല്ലത് ചെയ്യാൻ മന്ത്രിസഭയിൽ ഉണ്ടാകില്ല എന്നത് ആശങ്കാജനകമാണ് എന്നാണ് സംവിധായിക അഞ്‍ജലി മേനോൻ എഴുതിയിരിക്കുന്നത്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍