സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു

Published : Aug 29, 2020, 09:07 PM ISTUpdated : Aug 29, 2020, 09:28 PM IST
സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു

Synopsis

ഒടുവിൽ കിട്ടിയ വാർത്ത, ഓമനത്തിങ്കള്‍ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സംസ്കാരം പാറമേക്കാവ് ശാന്തി ഘട്ടിൽ നാളെ നടക്കും

തൃശൂർ: ചലച്ചിത്ര സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു. 74 വയസായിരുന്നു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്നു.

സായികുമാർ അഭിനയിക്കുന്ന ഉൾക്കനൽ എന്ന സിനിമയുടെ  ചിത്രീകരണം പൂർത്തിയാക്കി ഡബ്ബിംഗ് പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തിയിരിക്കെയാണ് രോഗം മൂർച്ഛിച്ച് ചെന്നെെയിൽ നിന്ന് ഇക്കഴിഞ്ഞ 22 ന്  തൃശൂരിലെത്തിയത്. വിൻസൻ്റ്, സേതുമാധവൻ, ബാലുമഹേന്ദ്ര, ബി.കെ പൊറ്റെക്കാട് തുടങ്ങിയ സംവിധായകരോടൊപ്പം നിരവധി കാലം സഹസംവിധായകനായിരുന്നു. മമ്മൂട്ടി, നെടുമുടി വേണു തുടങ്ങിയവർ അഭിനയിച്ച 'ഒടുവിൽ കിട്ടിയ വാർത്ത', വേണു നാഗവള്ളി, ശാന്തി കൃഷ്ണ തുടങ്ങിയവർ അഭിനയിച്ച 'ഓമനത്തിങ്കൾ' എന്നീ സിനിമകൾ സംവിധാനം ചെയ്തു. സംസ്കാരം പാറമേക്കാവ് ശാന്തി ഘട്ടിൽ നാളെ നടക്കും.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്