'ഹൃദയം തകർന്നുപോയി..'; സുശാന്തിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് മലയാള സിനിമാലോകം

Web Desk   | Asianet News
Published : Jun 14, 2020, 05:43 PM ISTUpdated : Jun 14, 2020, 05:50 PM IST
'ഹൃദയം തകർന്നുപോയി..'; സുശാന്തിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് മലയാള സിനിമാലോകം

Synopsis

പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ, നിവിൻ പോളി എന്നിവരും സുശാന്ത് സിംഗിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.  

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ നടുങ്ങി മലയാളസിനിമാ ലോകവും. സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ച താരങ്ങൾ സുശാന്തിന്റെ മരണത്തിൽ നടുക്കവും രേഖപ്പെടുത്തി. വാർത്ത കേട്ടപ്പോൾ ഹൃദയം തകർന്നുപോയെന്ന് ദുൽഖർ സൽമാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
 
പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ, നിവിൻ പോളി എന്നിവരും സുശാന്ത് സിംഗിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി, കായ് പോ ചേ എന്നീ സിനിമകളിലെ പ്രകടനം ഏറെ പുരസ്കാരങ്ങള്‍ക്ക് സുശാന്തിനെ അര്‍ഹനാക്കിയിരുന്നു. 
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആരെങ്കിലും ഒരാള്‍ക്ക് വിവരം ഉണ്ടായിരുന്നുവെങ്കില്‍'; 'ഭഭബ'യിലെ ഡയലോഗിനെക്കുറിച്ച് മല്ലിക സുകുമാരന്‍
തീയേറ്ററുകളിൽ ചിരിയുടെ ഓട്ടം തുള്ളലൊരുക്കാൻ ജി മാർത്താണ്ഡൻ; "ഓട്ടം തുള്ളൽ" ഫസ്റ്റ് ലുക്ക് പുറത്ത്