
55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ(ഐഎഫ്എഫ്ഐ)ഭാഗമായി നടന്ന ഫിലിം ബസാറിൽ പുരസ്കാര നേട്ടവുമായി മലയാള ചിത്രം കൊതിയൻ (ഫിഷേഴ്സ് ഓഫ് മെൻ). സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന് കോ-പ്രൊഡക്ഷൻ മാർക്കറ്റ്(രണ്ടാം സമ്മാനം, 5,000 ഡോളർ ക്യാഷ് ഗ്രാൻ്റ്), ഫിലിം ബസാർ - എടിഎഫ് പാർട്ണർഷിപ്പ് അവാർഡ് എന്നിവയാണ് ലഭിച്ചത്.
എസ് ഹരീഷ് തിരക്കഥ ഒരുക്കിയ ചിത്രമാണ് കൊതിയൻ. ജെല്ലിക്കെട്ട്, നൻപകൻ നേരെ മയക്കം, ഏദൻ(കഥ) തുടങ്ങി നിരവധി സിനിമകളിൽ പ്രവർത്തിച്ച ആളാണ് ഹരീഷ്. അതേസമയം, ഇതാദ്യമായാണ് ഫിലിം ബസാർ കോ-പ്രൊഡക്ഷൻ മാർക്കറ്റ് ഫീച്ചർ ക്യാഷ് ഗ്രാൻ്റ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. പായൽ സേത്തി സംവിധാനം ചെയ്ത് ‘കുറിഞ്ഞി (ദിസ്‌പിയറിംഗ് ഫ്ലവർ)’ ആണ് ഒന്നാം സമ്മാനം നേടിയത്. മൂന്നാം സമ്മാനം പ്രാഞ്ജൽ ദുവ സംവിധാനം ചെയ്ത ‘ഓൾ ടെൻ ഹെഡ്‌സ് ഓഫ് രാവണ’നാണ് ലഭിച്ചത്.
അതേസമയം, നവംബർ 24ന് ആയിരുന്നു ഫിലിം ബസാറിന്റെ 18-ാമത് പതിപ്പിന് തിരശീല വീണത്. നവംബര്‍ 20 മുതല്‍ 24 വരെയാണ് ഫിലിം ബസാര്‍ പ്രവര്‍ത്തിച്ചത്. ഗോവയിലെ മാരിയറ്റ് റിസോര്‍ട്ടിലായിരുന്നു ഫിലിം ബസാറിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും നിരവധി കലാകാരന്മാരും വളര്‍ന്നുവരുന്ന യുവപ്രതിഭകളും ഇത്തവണയും ഫിലിം ബസാറിന്റെ ഭാഗമായിരുന്നു.
വീണ്ടും മഞ്ജു വാര്യർ- വിജയ് സേതുപതി പ്രണയഗാനം; സംഗീതം ഇളയരാജ, 'വിടുതലൈ 2' ഡിസംബര്‍ 20ന്
ഇന്ത്യന്‍ സിനിമയും ലോകസിനിമയെയും ബന്ധിപ്പിക്കുന്ന ഘടകമായാണ് ഫിലിം ബസാര്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിനിമാ പ്രവർത്തകർക്ക് മികച്ച കഥകളെയും പ്രതിഭകളെയും കണ്ടെത്താന്‍ ബസാര്‍ സഹായിക്കുന്നു. കൂടാതെ നിരവധി പേർക്ക് തങ്ങളുടെ പ്രതിഭ പുറത്തെടുക്കാനുള്ള അവസരവും ഇതുവഴി ലഭിക്കുന്നുണ്ട്. നവംബര്‍ 20 മുതല്‍ 28വരെയാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ