അതേ, ചില്ലറക്കാരല്ല മലയാള സീരിയല്‍ താരങ്ങള്‍, നടിമാരുടെ യഥാര്‍ഥ ജോലികള്‍ ഇങ്ങനെ

Published : Dec 10, 2024, 09:38 AM IST
അതേ, ചില്ലറക്കാരല്ല മലയാള സീരിയല്‍ താരങ്ങള്‍, നടിമാരുടെ യഥാര്‍ഥ ജോലികള്‍ ഇങ്ങനെ

Synopsis

മലയാളത്തിലെ പ്രശസ്‍തരായ ടെലിവിഷൻ സീരിയല്‍ താരങ്ങളുടെ യഥാര്‍ഥ ജോലികള്‍.

പാഷനുവേണ്ടി വിദ്യാഭ്യാസം മറക്കുന്നവരല്ല പുതുതലമുറ. സീരിയലിലടക്കമുള്ള പുതുതലമുറ താരങ്ങളില്‍ മിക്കവരും തങ്ങളുടെ പഠനം പൂര്‍ത്തീകരിച്ചിട്ട് പാഷനായി ശ്രമിച്ചവരാണ്. ചിലരൊക്കെ മികച്ച കരിയര്‍ തുടങ്ങിയവരുമാണ്. സീരിയല്‍ മേഖലയില്‍ വ്യത്യസ്‍ത ജോലികളിലുണ്ടായിരുന്ന താരങ്ങളെ പരിചപ്പെടുന്നത് കൗതുകകരമായിരിക്കും.

ഏഷ്യാനെറ്റിലെ ഗീതാ ഗോവിന്ദം സീരിയലിലെ നായിക ബിന്നി സെബാസ്റ്റ്യനാണ്. ശരിക്കും ബിന്നി സെബാസ്റ്റ്യൻ ഡോക്ടറാണ്. ബിന്നി സെബാസ്റ്റ്യൻ ഡോക്ടറായതിന് ശേഷമാണ് സീരിയലില്‍ സജീവമാകുന്നതും. എന്തായാലും വിദ്യാഭ്യാസത്തിലേത് പോലെ തന്നെ സീരിയലിലും തിളങ്ങാൻ ബിന്നി സെബാസ്റ്റ്യന് കഴിഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് സീരിയലാണ് സാന്ത്വനം. സാന്ത്വനത്തിലുണ്ടായിരുന്നു നിതാ ഘോഷും ഡോക്ടറാണ്. എന്നാല്‍ സാന്ത്വനത്തില്‍ മറ്റൊരു കഥാപാത്രമായ താരം മഞ്‍ജുഷ മാര്‍ട്ടിൻ യഥാര്‍ഥത്തില്‍ ഒരു വക്കീലും ആണ്.  ടെലിവിഷൻ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച സീരിയല്‍ താരങ്ങള്‍ മുമ്പുണ്ടായിരുന്നു ജോലികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സാന്ത്വനത്തിലെ ഗോപിക അനിലിന്റെ ജോലി എന്തായിരുന്നു എന്ന് പ്രേക്ഷകര്‍ക്ക് നേരത്തെ അറിവുണ്ടാകും. ബാലതാരമായി ശ്രദ്ധയാകര്‍ഷിച്ചയാളാണ് ഗോപിക അനില്‍. ശിവത്തിലൂടെയും ബാലേട്ടനിലൂടെയൂടെയുമാണ് ഗോപികാ അനില്‍ സിനിമയില്‍ പ്രിയങ്കരിയാകുന്നത്. ബാലേട്ടനില്‍ നായകനായ മോഹൻലാലിന്റെ മകള്‍ കഥാപാത്രമായിരുന്ന ഗോപിക അനിലിന് അക്കാലത്ത് പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ട ഒരു കുട്ടിയായി മാറാൻ കഴിഞ്ഞിരുന്നു. പിന്നീട് ഒരു ആയുര്‍വേദ ഡോക്ടറായ ശേഷമാണ് വീണ്ടും ഗോപിക അനില്‍ സാന്ത്വനം എന്ന സീരിയിലിലെ അഞ്‍ജലി എന്ന കഥാപാത്രമായി അഭിനയരംഗത്ത് സജീവമാകുന്നതും പ്രേക്ഷകരുടെ ഇഷ്‍ട നടിയായി ജനപ്രീതി നേടുന്നതും. കുടുംബവിളക്കില്‍ വേഷമിട്ടിരുന്ന ആതിരാ മാധവ് സീരിയലില്‍ തിരക്കേറും മുന്നേ ടെക്നോപാര്‍ക്കിലായിരുന്നു ജോലി ചെയ്‍തിരുന്നതെന്നുമാണ് അറിയാനാകുന്നത്. പത്തരമാറ്റ് എന്ന ഹിറ്റ് മലയാളം സീരിയലില്‍ നയനയായി തിളങ്ങുന്ന നടി ലക്ഷ്‍മി കീര്‍ത്തനയും പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ട ഒരു കലാകാരിയാണ്. നയനയായാണ് പത്തരമാറ്റില്‍ നായികയും സീരിയിലില്‍ നിര്‍ണായകവും. ഒരു ചിത്രകാരിയായിട്ടാണ് ലക്ഷ്‍മി പത്തരമാറ്റ് സീരിയലില്‍ വേഷമിടുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ പത്തരമാറ്റ് താരം ഒരു അധ്യാപികയാണ്.

Read More: ആവശ്യപ്പെട്ടത് 11 കോടി, ആ രംഗം മറച്ചുവെച്ച് 'അമരൻ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും