
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളില്‍ ഒന്നാണ് 'കുടുംബവിളക്ക്' (kudumbavilakku serial). ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയതിനുശേഷം, ബിസിനസ് ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുന്ന നായികയാണ് പരമ്പരയിലെ ഹൈലൈറ്റ്. 'സുമിത്ര'യുടെ ജീവിതത്തിലൂടെയുള്ള ജൈത്രയാത്രയാണ് പരമ്പരയുടെ അടിസ്ഥാനം. ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അടുത്തറിയാവുന്ന മീരാ വാസുദേവാണ് 'സുമിത്ര'യായി പരമ്പരയിലെത്തുന്നത്. വിവാഹമോചനത്തിനുശേഷം തന്റെ വീട്ടില്‍ നിന്നും ചുറ്റുപാടില്‍നിന്നും നേരിടുന്ന പ്രശ്‌നങ്ങള്‍ എങ്ങനെയാണ് സുമിത്ര നേരിടുന്നത് എന്നതെല്ലാം മനോഹരമായാണ് പരമ്പരയില്‍ കാണിക്കുന്നത്. സംഭവബഹുലമായ കഥാഗതിയിലൂടെയാണ് ഇപ്പോള്‍ പരമ്പര മുന്നോട്ട് പോകുന്നത്.
പരമ്പരയിലെ 'സുമിത്ര'യുടെ ഭര്‍ത്താവായിരുന്ന 'സിദ്ധാര്‍ത്ഥി'ന്റെ വീട്ടില്‍ തന്നെയാണ് 'സുമിത്ര' ഇപ്പോഴും നില്‍ക്കുന്നത്. അതിന്റെ കാരണം മകന്‍ ചെയ്ത തെറ്റ് മനസ്സിലാക്കുന്ന 'സിദ്ധാര്‍ത്ഥി'ന്റെ അച്ഛന്‍ തന്റെ പേരിലുള്ള വീടും മറ്റും 'സുമിത്ര'യുടെ പേരിലേക്ക് മാറ്റിക്കൊടുക്കുകയായിരുന്നു. 'വേദിക'യെ വിവാഹം കഴിക്കുന്ന 'സിദ്ധാര്‍ത്ഥ്' സ്വന്തം വീടിന് സമീപം ന്നെയാണ് താമസിക്കുന്നതും. 'സുമിത്ര' - 'സിദ്ധാര്‍ത്ഥ്' റിലേഷനിലെ മക്കളെല്ലാം 'സുമിത്ര'യുടെ പക്ഷത്താണ്. (ആദ്യം ചില മക്കള്‍ 'സിദ്ധാര്‍ത്ഥി'ന്റെ ഭാഗത്തായിരുന്നെങ്കിലും പിന്നീട് മാറുകയായിരുന്നു.) എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ അമ്മ സരസ്വതിയമ്മ മകന്റെ ഭാഗത്താണ് നില്‍ക്കുന്നത്. പുതിയ മരുമകളെയാണ് സരസ്വതിക്ക് ഇഷ്‍ടവും. ആ സ്‌നേഹബന്ധത്തില്‍ നിന്നും പലതരം പ്രശ്‌നങ്ങളും 'സരസ്വതി'ക്ക് ഉണ്ടാകുന്നെങ്കിലും, അനുഭവങ്ങളില്‍ നിന്നും 'സരസ്വതി'യമ്മ പഠിക്കുന്നില്ല.
'സുമിത്ര'യുടെ മകന്‍ 'പ്രതീഷി'ന്റെ 'ഭാര്യ'യായ 'സഞ്ജന' ഗര്‍ഭിണിയാണ്. 'സുമിത്ര'യോട് കൂടുതല്‍ അടുപ്പം കാണിക്കുന്ന 'സഞ്ജന'യോട് 'സരസ്വതി'യമ്മയ്ക്ക് ദേഷ്യമാണ്. ഗര്‍ഭിണിയായ 'സഞ്ജന'യുടെ കുഞ്ഞിനെ ഇല്ലാതാക്കുക എന്ന ദുഷ്ടപ്രവൃത്തിയിലേക്ക് സരസ്വതിയെ നയിക്കുന്നതും 'സുമിത്ര'യോടുള്ള വെറുപ്പാണ്. വിഷസമാനമായ സംഗതി കലക്കിക്കൊടുത്ത് 'സഞ്ജന'യുടെ ഗര്‍ഭം അലസിപ്പിക്കാനാണ് 'സരസ്വതി' ശ്രമിച്ചത്. എന്നാല്‍ ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്ന തരത്തില്‍, 'സരസ്വതി' കലക്കി വച്ച സംഗതി കുടിക്കുന്നത് മകളായ 'ശരണ്യ'യാണ്. ആരോഗ്യപ്രശ്‌നങ്ങളോടെ 'ശരണ്യ'യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വലിയൊരു ക്രൂരതയുടെ കെട്ടഴിയുന്നത്. വേദികയാണ് എല്ലാറ്റിനും പിന്നിലെങ്കിലും അവസാനം എല്ലാം 'സരസ്വ'തി മാത്രം തലയിലാകും വരിക എന്നത് ഉറപ്പാണ്.
എന്നാല്‍ അതിനേക്കാളെല്ലാം ഉപരിയായി ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്, തന്റെ കൊച്ചുമകളെ ഇല്ലാതാക്കാന്‍ ശ്രമിച്ച 'സരസ്വതി'ക്ക് 'ശിവദാസന്‍' കൊടുത്ത ശിക്ഷയെക്കുറിച്ചാണ്. വീട്ടില്‍ നിന്നും എങ്ങോട്ടും പോകാതെ, 'ശരണ്യ'യുടെ കാര്യങ്ങളെല്ലാം സരസ്വതി നോക്കണം എന്നതാണ് ശിക്ഷ. ശിക്ഷ കേട്ട് അന്തം വിട്ടത് പരമ്പരയുടെ പ്രേക്ഷകരാണ്. ഈ പ്രശ്‌നങ്ങളെല്ലാം കൊടുംമ്പിരി കൊള്ളുന്നതിനിടെ വേദികയെ തന്റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ 'സിദ്ധാര്‍ത്ഥ്' ശ്രമിക്കുകയാണ്. സ്വസ്ഥതയാണ് തനിക്കാവശ്യം എന്നുപറഞ്ഞ് 'വാസുദേവന്‍' വക്കീലിനെ കാണാനായി 'സിദ്ധാര്‍ത്ഥ്' പോകുന്നുണ്ട്. എന്നാല്‍ ഇടയ്ക്കിടെ ഭാര്യമാരെ ഇത്തരത്തിലുള്ള കാരണം പറഞ്ഞ് മാറാന്‍ കഴിയില്ലെന്നും, ഇത്തരത്തിലുള്ള കേസ് ഇനി തന്നോട് പറയരുതെന്നുമാണ് വക്കീല്‍ പറയുന്നത്. 'സിദ്ധാര്‍ത്ഥ്' 'സുമിത്ര' ബന്ധത്തിന് വിവാഹമോചനം വാങ്ങി നല്‍കിയതും 'വാസുദേവന്‍' തന്നെയായിരുന്നു.
'മഹാവീര്യര്‍' പറയുന്നത് എന്തൊക്കെ?, എബ്രിഡ് ഷൈനുമായി അഭിമുഖം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ