ജെല്ലിക്കെട്ടും ചുരുളിയടക്കം 6 ചിത്രങ്ങൾക്ക് ശേഷം 'ചെമ്പോസ്കി'യുടെ 'അഞ്ചക്കള്ളകോക്കാൻ' വരുന്നു, വിശേഷം അറിയാം

Published : Oct 01, 2023, 05:19 PM IST
ജെല്ലിക്കെട്ടും ചുരുളിയടക്കം 6 ചിത്രങ്ങൾക്ക് ശേഷം 'ചെമ്പോസ്കി'യുടെ 'അഞ്ചക്കള്ളകോക്കാൻ' വരുന്നു, വിശേഷം അറിയാം

Synopsis

ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് ചെമ്പൻ മലയാള സിനിമാ രംഗത്തെത്തുന്നത്

ജെല്ലിക്കെട്ടും ചുരുളിയുമടക്കമുള്ള 6 ചിത്രങ്ങൾക്ക് ശേഷം ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്‍റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. അഞ്ചക്കള്ളകോക്കാൻ എന്ന് പേരിട്ട ചിത്രത്തിന്‍റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ മലയാള സിനിമയിൽ തന്റെ സാനിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസാണ് അഞ്ചക്കള്ളകോക്കാൻ നിർമ്മിക്കുന്നത്. ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് ചെമ്പൻ മലയാള സിനിമാ രംഗത്തെത്തുന്നത്.

കടത്തനാടൻ സിനിമാസിന്‍റെ 'കടകൻ' വരുന്നു, ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ഫസ്റ്റ് ലുക്ക്‌ പുറത്തിറക്കി

ജെല്ലിക്കെട്ട്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ചുരുളി തുടങ്ങി സുലൈഖ മൻസിൽ തുടങ്ങി 6 സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിട്ടുള്ള ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് അഞ്ചക്കള്ളകോക്കാൻ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ഏറെ ചർച്ചയായ സിനിമകളാണ് ജെല്ലിക്കെട്ടും ചുരുളിയും എന്നതിനാൽ തന്നെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്‍റെ അഞ്ചക്കള്ളകോക്കാനും വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഏറെ കൗതുകമുണർത്തുന്ന 'അഞ്ചക്കള്ളകോക്കാ'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. പേര് പോലെ തന്നെ ഏറെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെ വേഗം ശ്രദ്ധേയമാകുകയാണ്. പൊറാട്ട് എന്ന കലാരൂപത്തെ മുൻനിർത്തിയാണ് ചിത്രം ഉല്ലാസ് ചെമ്പൻ അവതരിപ്പിക്കുന്നത്. ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എ ആൻഡ് എച് എസ് പ്രോഡക്ഷനാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആർമോ ചായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാരിയത്ത്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം റീലീസിന് തയാറെടുക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി