തീക്ഷ്ണമായ നോട്ടവുമായി അവർ അഞ്ചുപേർ! 'ചാവേർ' സെപ്റ്റംബറിൽ പോരിനിറങ്ങും, തിയതി കുറിച്ചു

Published : Aug 13, 2023, 09:58 PM IST
തീക്ഷ്ണമായ നോട്ടവുമായി അവർ അഞ്ചുപേർ! 'ചാവേർ' സെപ്റ്റംബറിൽ പോരിനിറങ്ങും, തിയതി കുറിച്ചു

Synopsis

കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസുമൊന്നിക്കുന്ന ടിനു പാപ്പച്ചൻ ചിത്രമാണ് ചാവേ‍ർ

ആരേയും കൂസാത്ത ചങ്കുറപ്പും തീക്ഷ്ണമായ കണ്ണുകളുമായി നിൽക്കുന്ന അഞ്ചുപേർ. മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന മനോവ്യാപരങ്ങള്‍ അവരുടെ മുഖത്തുനിന്നും വായിച്ചെടുക്കാം. എന്തിനും തുനിഞ്ഞിറങ്ങുന്ന നെഞ്ചൂക്കുള്ള മനുഷ്യരുടെ കഥയുമായെത്തുന്ന 'ചാവേർ' റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടെത്തിയിരിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയ കീഴടക്കിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസുമൊന്നിക്കുന്ന ടിനു പാപ്പച്ചൻ ചിത്രം സെപ്റ്റംബർ 21 നാണ് തിയേറ്ററുകളിലെത്തുന്നത്. ആദ്യ കാഴ്ചയിൽ തന്നെ സിനിമയിലൊളിപ്പിച്ചിരിക്കുന്ന ദുരൂഹതകളിലേക്കുള്ള പ്രവേശിക കൂടിയായിരിക്കുകയാണ് റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ.

'പോര്‍ തൊഴിലി'നു ശേഷം 'പരംപൊരുള്‍', ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് ശരത്കുമാര്‍

സൂപ്പർ ഹിറ്റുകളായ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' എന്നീ സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം ഇതിനകം തന്നെ സിനിമാപ്രേമികള്‍ക്കിടയിൽ ചർച്ചാവിഷയമാണ്.  സിനിമയുടേതായി ഇറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററുമൊക്കെ ഏവരും ഇതിനകം ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ എത്തിയിരിക്കുന്നത്.

സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു എന്നതിനാൽ തന്നെ 'ചാവേർ' സിനിമയ്ക്കായി ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ. ‘ചാവേറി'ൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന കഥാപാത്രത്തിന്‍റെ ലുക്കും സോഷ്യൽ മീഡിയ മുമ്പും ഏറ്റെടുത്തിരുന്നു. ടിനു പാപ്പച്ചന്‍റെ മുൻ ചിത്രങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമായിരിക്കും 'ചാവേർ' എന്നാണ് ലഭിക്കുന്ന സൂചനകള്‍.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്‌: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ