അത്ഭുതപ്പെടുത്താൻ മായാജാല കാഴ്ചകളുമായി 'കള്ളന്മാരുടെ വീട്', പുതുവത്സരത്തിൽ തീയറ്ററിലെത്തും

Published : Dec 25, 2023, 07:48 PM IST
അത്ഭുതപ്പെടുത്താൻ മായാജാല കാഴ്ചകളുമായി 'കള്ളന്മാരുടെ വീട്', പുതുവത്സരത്തിൽ തീയറ്ററിലെത്തും

Synopsis

മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ പോലെ കുട്ടികൾക്ക് ഇഷ്ടമാവുന്ന മായ ജാലകാഴ്ചകളാണ് കള്ളന്മാരുടെ വീട് എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണി ബിജുക്കുട്ടനെ കള്ളനാക്കി ഒരുക്കിയ കള്ളന്മാരുടെ വീട് പുതുവത്സരത്തിൽ തിയേറ്ററുകളിലെത്തും. ഹുസൈൻ അറോണി തന്നെയാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്തത്. ഹുസൈൻ അറോണിയുടെ മനസ്സിൽ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്. കായംകുളം കൊച്ചുണ്ണി,മീശ മാധവൻ തുടങ്ങിയ കള്ളന്മാരുടെ കഥ പറഞ്ഞ സിനിമകൾ വലിയ ഹിറ്റുകൾ ആയിരുന്നു.ഹുസൈൻ അറോണി സ്വന്തമായി സിനിമ നിർമിച്ചു സംവിധാനം ചെയ്തപ്പോൾ കുട്ടികൾക്കൊപ്പം വീട്ടുക്കാർക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു ഫിക്ഷൻ സ്റ്റോറിയാണ് ഒരുക്കിയത്.

'എംജിയുടെ ഇലക്ട്രിക് കാര്‍ നിന്ന് കത്തി' : നടി കീര്‍ത്തി പാണ്ഡ്യന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍.!

മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ പോലെ കുട്ടികൾക്ക് ഇഷ്ടമാവുന്ന മായ ജാലകാഴ്ചകളാണ് കള്ളന്മാരുടെ വീട് എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷെ മലയാളത്തിലെ ഇങ്ങനെയൊരു കഥ ആദ്യമായിട്ടായിരിക്കും അവതരിപ്പിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ബിജു കുട്ടനെ കൂടാതെ കള്ളത്തരം മനസ്സിൽ ഉള്ള  ഉസ്താദിന്‍റെ വേഷത്തിൽ നസീർ സംക്രാന്തിയും കൂടാതെ  ഉല്ലാസ് പന്തളവും , ടീമേ യെന്നു കേരളം ചെല്ലപ്പേരിട്ട്  വിളിക്കുന്ന ബിനീഷ് ബാസ്‌റ്റ്യനും കരിങ്കാളി എന്ന ഹിറ്റു പാട്ടിലൂടെ വൈറലായ ശ്രീകുമാർ തുടങ്ങിയവർക്കൊപ്പം സിനിമ മോഹികളായ പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്. ചിരിച്ചു ആസ്വദിക്കാൻ പറ്റുന്ന നല്ലൊരു  പ്രമേയമാണ് ചിത്രത്തിന്‍റേത് എന്നാണ് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നത്. അത്ഭുത മായാജാല കാഴ്ചകൾ കൂടിയാകുന്നതോടെ ചിത്രം ഏവരെയും ആകർഷിക്കും എന്നും അവർ കണക്കുകൂട്ടുന്നു.

കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിർവ്വഹിക്കുന്നു. ജോയ്സ് ളാഹ, സുധാംശു എന്നിവർ എഴുതിയ വരികൾക്ക് അൻവർ സാദത്ത്, ദക്ഷിണമൂർത്തി എന്നിവർ സംഗീതം പകരുന്നു. ബി ജി എം എത്തിക്സ് മ്യൂസിക്. എഡിറ്റിംങ് - സനു സിദ്ദിഖ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മുഹമ്മദ് ഷെറീഫ്, മുജീബ് റഹ്മാൻ, ശ്രീകുമാർ രഘുനാഥൻ, കല - മധു, ശിവൻ കല്ലടിക്കോട്. മേക്കപ്പ് - സുധാകരൻ. വസ്ത്രാലങ്കാരം - ഉണ്ണി പാലക്കാട്. കൊറിയോഗ്രാഫർ - ശബരീഷ്. സ്റ്റിൽസ് - രാംദാസ് മാത്തൂർ. പരസ്യകല - ഷമീർ. ആക്ഷൻ - മാഫിയ ശശി, വിഘ്നേഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഹക്കിം ഷാ. അസിസ്റ്റന്റ് ഡയറക്ടർ മുത്തു കരിമ്പ. പ്രൊഡക്ഷൻ കൺട്രോളർ - ചെന്താമരക്ഷൻ പി ജി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍