പ്രതികാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥ പറയുന്ന വെയ്റ്റിംഗ് ലിസ്റ്റ് തിയറ്ററിൽ

Published : Mar 14, 2025, 07:27 PM ISTUpdated : Mar 15, 2025, 11:31 PM IST
പ്രതികാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥ പറയുന്ന വെയ്റ്റിംഗ് ലിസ്റ്റ് തിയറ്ററിൽ

Synopsis

പുതുമുഖം സെൽബി സ്‌കറിയയാണ് ചിത്രത്തിലെ നായിക

കൊച്ചി: എവെർഗ്രീൻ നൈറ്റ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചെറിയാൻ മാത്യു സംവിധാനം ചെയ്ത വെയിറ്റിംഗ് ലിസ്റ്റ് തിയറ്ററിൽ. സ്ത്രീ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ചിത്രത്തിൽ പ്രതികാരത്തിന്റെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് പറയുന്നത്. ഡോ. ചൈതന്യ ആന്റണിയാണ് തിരക്കഥ. പുതുമുഖം സെൽബി സ്‌കറിയ നായികയാകുന്ന ചിത്രത്തിൽ സോഹൻ സീനു ലാൽ, കോട്ടയം രമേശ്‌, അവിനാശ്, ഷാജി സുരേഷ്, ജോയൽ, ഡോ. ചൈതന്യ ആന്റണി, റോബിൻ റാന്നി, രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മറക്കാനാവാത്ത കാഴ്ചാനുഭവമായി 'ഔസേപ്പിൻ്റെ ഒസ്യത്ത്'; പ്രേക്ഷക മനംകവർന്ന് രണ്ടാം വാരത്തിൽ

ചീഫ് ക്യാമറ- വേണുഗോപാൽ ശ്രീനിവാസൻ , ക്യാമറ - വിനോദ് ജി മധു, എഡിറ്റർ - രതീഷ് മോഹനൻ , പശ്ചാത്തല സംഗീതം - മിനി ബോയ്, ആക്‌ഷൻ - കാളി, സോഷ്യൽ മീഡിയ പാർട്ണർ - കൺട്രോൾ പ്ലസ്‌.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പുറത്തുവന്ന മറ്റൊരു സിനിമാ വാർത്ത പന്ത്രണ്ട് വർഷത്തിന് ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോറി’ൻ്റെ ടീസർ പുറത്തെത്തി എന്നതാണ്. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ആണ് നിര്‍മ്മിക്കുന്നത്. മലയാളികളുടെ പ്രിയ നടി ഭാവന നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചത് ഹൊറർ ചിത്രമായ  ‘ഹണ്ടി’ല്‍ ആയിരുന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് അജിത്തിനൊപ്പം നായികയായി ‘ആസൽ’ എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ‘ദ ഡോർ’ എന്ന ചിത്രം. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജിനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. തമിഴിൽ റിലീസിന് ഒരുങ്ങുന്ന സിനിമ ആദ്യ ഘട്ടത്തിന് ശേഷം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസിന് എത്തുമെന്ന് സംവിധായകൻ അറിയിച്ചു. ചിത്രത്തിൽ ഭാവന ഒരു ആർക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോൾ ഗണേഷ് വെങ്കിട്ടറാം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്. മാർച്ച് 21ന്  തിയറ്റർ റിലീസ് ആയി എത്തുന്ന ആക്ഷൻ ഹൊറർ ത്രില്ലർ സഫയർ സ്റ്റുഡിയോസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. 

സംവിധാനം സഹോദരന്‍, 12 വര്‍ഷത്തിന് ശേഷം ഭാവന വീണ്ടും തമിഴില്‍; 'ദി ഡോര്‍' ടീസര്‍

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ