'പി. ജയചന്ദ്രൻ വീട്ടിൽ വിശ്രമത്തിൽ'; പ്രചരിക്കുന്നത് വ്യാജ വാർത്തകൾ

Published : Jul 06, 2024, 10:16 PM ISTUpdated : Jul 06, 2024, 10:32 PM IST
'പി. ജയചന്ദ്രൻ വീട്ടിൽ വിശ്രമത്തിൽ'; പ്രചരിക്കുന്നത് വ്യാജ വാർത്തകൾ

Synopsis

രണ്ടു മാസം മുൻപ് ആരോ എടുത്ത ഫോട്ടോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

കൊച്ചി: മലയാളത്തിന്റെ പ്രിയ ​ഗായകൻ പി. ജയചന്ദ്രന്റെ ആ​രോ​ഗ്യനിലയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മാധ്യമപ്രവർത്തനും പാട്ടെഴുത്തുകാരനുമായ രവി മേനോൻ. ജയചന്ദ്രന് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടെന്നത് വാസ്തവം ആണെന്നും പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കുറച്ചു കാലമായി പി ജയചന്ദ്രൻ ചികിത്സയിലാണ്. ഡോക്ടറുടെ ഉപദേശപ്രകാരം സ്വന്തം വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം ഇപ്പോൾ. പ്രചരിക്കുന്നത് പോലെ അദ്ദേഹത്തിന് ഗുരുതര രോഗാവസ്ഥയൊന്നുമില്ല. ഇപ്പോഴും സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുന്നുണ്ടെന്നും രോഗാവസ്ഥയെ സംഗീതത്തിന്റെ സഹായത്തോടെ അതിജീവിക്കാൻ ജയചന്ദ്രൻ ശ്രമിക്കുന്നുണ്ടെന്നും രവി മേനോൻ വ്യക്തമാക്കി. 

രണ്ടു മാസം മുൻപ് ആരോ എടുത്ത ഫോട്ടോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആശുപത്രിവാസം കഴിഞ്ഞ് ക്ഷീണിതനായി വീട്ടിൽ തിരിച്ചെത്തി മുടി വെട്ടിയ ഉടൻ അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കുകയും  ഉടനടി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പികയും ചെയ്തതാണെന്നും രവി മേനോന്‍ കൂട്ടിച്ചേർത്തു. 

മാർച്ച് മൂന്നിന് പി.ജയചന്ദ്രൻ തന്റെ എൺപതാം പിറന്നാൾ ആഘോഷിച്ചിരുന്നു. അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പി.ജയചന്ദ്രന് 2021ൽ ജെ സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന 28ാമത്തെ വ്യക്തി കൂടി ആയിരുന്നു അദ്ദേഹം.  

വർഷങ്ങൾക്ക് ശേഷം നേരിൽക്കണ്ട് 'ജീവ്യ'; ഇരുവരെയും സ്‌ക്രീനിൽ ഒന്നിച്ച് കാണണമെന്ന് ആരാധകർ

59 വര്‍ഷം മുമ്പ് 1965ല്‍ ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തില്‍ പി. ഭാസ്കരന്റെ  രചനയായ ‘ഒരു മുല്ലപ്പൂമാലയുമായ്’ എന്ന ഗാനം പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവേശിച്ച ജയചന്ദ്രന്‍, വിവിധ ഭാഷകളിലായി പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1985ല്‍ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടി എത്തി. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്